24.6 C
Iritty, IN
June 3, 2024
  • Home
  • kannur
  • മ​ല​യോ​ര​മേ​ഖ​ല​യി​ൽ ആ​ടു​ക​ൾ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ചു ചാ​കു​ന്നു
kannur

മ​ല​യോ​ര​മേ​ഖ​ല​യി​ൽ ആ​ടു​ക​ൾ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ചു ചാ​കു​ന്നു

കേ​ള​കം: മ​ല​യോ​ര​മേ​ഖ​ല​യി​ൽ ആ​ടു​ക​ൾ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ചു ചാ​കു​ന്നു. കേ​ള​കം ഇ​ര​ട്ട​ത്തോ​ട് സ്വ​ദേ​ശി നെ​ല്ലി​ക്കാ​കു​ടി വ​ർ​ഗീ​സി​ന്‍റെ ര​ണ്ട് ആ​ടു​ക​ൾ​ക്കാ​ണ് അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​രെ​ണ്ണം ഞാ​യ​റാ​ഴ്ച ച​ത്തു. മ​റ്റൊ​ന്ന് അ​വ​ശ​നി​ല​യി​ലു​മാ​ണ്.
കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ടു​ക​ൾ​ക്ക് സ​മാ​ന രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​രി​യ​തോ​തി​ൽ വി​റ​യ​ലാ​ണ് ആ​ദ്യ​ല​ക്ഷ​ണം. തു​ട​ർ​ന്ന് തീ​റ്റ​യെ​ടു​ക്കാ​താ​കു​ക​യും അ​വ​ശ​നി​ല​യി​ലാ​കു​ക​യും ചെ​യ്യു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ വാ​യി​ൽ​നി​ന്ന് പ​ത രൂ​പ​ത്തി​ൽ ഉ​മി​നീ​ർ ഒ​ലി​ച്ചി​റ​ങ്ങാ​ൻ തു​ട​ങ്ങു​ക​യും ഇ​തൊ​ടൊ​പ്പം പ​നി​യും മൂ​ർച്ഛി​ക്കു​ന്നു. വ​യ​ർ വീ​ർ​ക്കു​ക​യും ത​ല​യി​ട്ട​ടി​ക്കു​ക​യും ച​ത്തു​പോ​കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. വ​ർ​ഗീ​സി​ന്‍റെ നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ ബി​റ്റ​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട പെ​ണ്ണാ​ടാ​ണ് ആ​ദ്യം ച​ത്ത​ത്. തു​ട​ർ​ന്ന് 75 കി​ലോ തൂ​ക്ക​മു​ള്ള ഒ​ന്ന​ര വ​യ​സു​ള്ള മു​ട്ട​നാ​ടാ​ണ് രോ​ഗ​ബാ​ധി​ത​നാ​യി അ​വ​ശ​നി​ല​യി​ലു​ള്ള​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ള​കം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​റെ കാ​ണി​ച്ചു മ​രു​ന്ന് ന​ൽ​കി​യി​രു​ന്നു. കു​റ​വി​ല്ലാ​ത്ത​തി​നാ​ൽ കൊ​മ്മേ​രി ആ​ടു​വ​ള​ർ​ത്തു കേ​ന്ദ്ര​ത്തി​ലെ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ബീ​റ്റു ജോ​സ​ഫ് എ​ത്തി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ള്ള സം​വി​ധാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​ല്ലാ​ത്ത​തും ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ല​വി​ലു​ള്ള മെ​ഷീ​ൻ കേ​ടാ​യ​തും തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന ആ​ടു​ക​ളെ ചി​കി​ത്സി​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. 35000 രൂ​പ മു​ട​ക്കി​യാ​ണ് വ​ർ​ഗീ​സ് പെ​ണ്ണാ​ടി​നെ വാ​ങ്ങി​യ​ത്. തൃ​ശൂ​രി​ൽ​നി​ന്ന് 45000 രൂ​പ​യ്ക്കാ​ണ് മു​ട്ട​നാ​ടി​നെ വാ​ങ്ങി​യ​ത്. ഇ​വ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​മി​ല്ല.

മൃ​ഗ​ഡോ​ക്‌​ട​റി​ല്ല,
ക​ർ​ഷ​ക​ർ
പ്രതിസ​ന്ധി​യി​ൽ

കേ​ള​കം: ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ങ്ങ​ൾ മൂ​ലം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ശു, ആ​ട്, താ​റാ​വ്, കോ​ഴി തു​ട​ങ്ങി​യ​വ വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. എ​ന്നാ​ൽ ഇ​വി​ടെ പ​ല മൃ​ഗാ​ശു​പ​ത്രി​ക​ളി​ലും മ​തി​യാ​യ ഡോ​ക്‌​ട​ർ​മാ​ർ പോ​ലു​മി​ല്ല. പ​ല ഡോ​ക്ട​ർ​മാ​ർ​ക്കും ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.
മൃ​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന വി​വി​ധ രോ​ഗ​ബാ​ധ​യെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല . പ​ല രോ​ഗ​ങ്ങ​ളും പു​തു​താ​യി ക​ണ്ടു​വ​രു​ന്ന​താ​യി ഡോ​ക്‌​ട​ർ​മാ​ർ ത​ന്നെ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​ന് വേ​ണ്ട​ത്ര കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് ക​ഴി​യു​ന്നു​മി​ല്ല.

Related posts

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ………………

Aswathi Kottiyoor

വി​ക​സി​ത രാ​ഷ്​​ട്ര​ത്തി‍െൻറ ത​ല​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ ഉ​യ​ര്‍ത്താ​നാ​ണ് ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മുഖ്യമന്ത്രി………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 297 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി………

Aswathi Kottiyoor
WordPress Image Lightbox