24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ………………
kannur

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ………………

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1858 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 1279 ഓക്‌സിലറി ബൂത്തുകൾ ഈ തെരഞ്ഞെടുപ്പിൽ അധികമായി ഉണ്ടാകും. കൊവിഡ് സാഹചര്യത്തിൽ ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ ടി.വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചതാണ് ഈ കണക്കുകൾ.

ഓരോ ബൂത്തിലും അഞ്ച് പോളിങ്ങ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1279 അധിക ബൂത്തുകൾ കൂടി വന്നതോടെ 20 ശതമാനം റിസർവ്വ് ഉൾപ്പെടെ ഇരുപതിനായിരത്തോളം പേരെ പോളിങ്ങ് ഡ്യൂട്ടിക്ക് മാത്രം നിയോഗിക്കേണ്ടി വരും. ഇതിന് പുറമെ, സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ടും കൂടുതൽ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകേണ്ടതായി വരും.

ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെള്ളം, വൈദ്യുതി, ഫർണിച്ചർ, ടോയ്‌ലെറ്റ്, റാംപ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് വരണാധികാരികൾ ഉറപ്പാക്കണമെന്നും ഇതിനായി ഇപ്പോൾ തന്നെ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. ചാലയിലുള്ള ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട്, ചിൻടെക്, തളിപ്പമ്പ് സർസയ്യിദ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു വിഭാഗം വോട്ടർമാർക്ക് സ്‌പെഷ്യൽ തപാൽ വഴി വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയ ഭിന്നശേഷിക്കാർ (പി.ഡബ്ല്യു.ഡി വോട്ടർമാർ), 80 വയസ്സിന്   മുകളിലുള്ളവർ, കൊവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കുമാണ് തപാൽ ബാലറ്റുകൾ വഴി വോട്ട് ചെയ്യാനാവുക. ഇവരിൽ അപേക്ഷ നൽകുന്നവർക്ക് മാത്രമായിരിക്കും തപാൽ വോട്ടിന് അവസരം. അപേക്ഷകൾ സ്വീകരിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. നാമനിർദ്ദേശ പത്രിക സമർപ്പണം മുതലുള്ള കാര്യങ്ങൾ ഓൺലൈനായി ചെയ്യുന്നതിനുള്ള സംവിധാനമുണ്ടെന്നും അവ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

Related posts

ദമ്പതികൾ ഒരേസമയം വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

𝓐𝓷𝓾 𝓴 𝓳

അഞ്ച് വര്‍ഷത്തിനിടെ ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 458 കോടി: മന്ത്രി കെ രാധാകൃഷ്ണന്‍

𝓐𝓷𝓾 𝓴 𝓳

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍…………..

WordPress Image Lightbox