27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • റിട്ടേൺ കുടിശ്ശിക: ആഗസ്റ്റ് 15 മുതൽ ഇ-വേ ബിൽ തടസ്സപ്പെടും
Kerala

റിട്ടേൺ കുടിശ്ശിക: ആഗസ്റ്റ് 15 മുതൽ ഇ-വേ ബിൽ തടസ്സപ്പെടും

ചരക്ക് സേവന നികുതി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം ആഗസ്റ്റ് 15 മുതൽ തടയും. ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി- സി.എം.പി-08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യമാണ് തടസ്സപ്പെടുക. 2021 ജൂൺ മാസം വരെ രണ്ടോ അതിൽ കൂടുതലോ ജി.എസ്.റ്റി. ആർ-3 ബി റിട്ടേണുകൾ കുടിശ്ശികയുള്ള വ്യാപാരികൾക്കും, ത്രൈമാസം ഏപ്രിൽ മുതൽ ജൂൺ 2021 വരെ കോമ്പോസിഷൻ നികുതിദായകർ ഫയൽ ചെയ്യേണ്ട സ്റ്റേറ്റ്‌മെന്റ് ഫോം ജി.എസ്.റ്റി- സി.എം.പി- 08 ഇൽ രണ്ടോ അതിൽ കൂടുതലോ കുടിശ്ശികയുള്ള വ്യാപാരികളുടെയും ഇ-വേ ബിൽ തടസ്സപ്പെടും. വ്യാപാരികൾ കുടിശ്ശികയുള്ള ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി. സി.എം.പി-08 റിട്ടേണുകൾ ഉടൻ തന്നെ ഫയൽ ചെയ്യണമെന്ന് നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

Related posts

സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം തുടങ്ങി

Aswathi Kottiyoor

വരുമാനം 6.5 കോടി കവിഞ്ഞു, ഹിറ്റായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം

Aswathi Kottiyoor

സംസ്ഥാന അവാർഡ്: 42 സിനിമകൾ രണ്ടാം റൗണ്ടിൽ

Aswathi Kottiyoor
WordPress Image Lightbox