• Home
  • Kanichar
  • സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം തുടങ്ങി
Kanichar Kerala

സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം തുടങ്ങി

കണിച്ചാർ : സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി കെ രാഘവൻ വൈദ്യർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

വി ഗീത, കെ എ ജോസ്, പി പ്രദീപൻ,ആൽബർട്ട് ജോസ് എന്നിവരുൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജോഷി കണിച്ചാർ രക്തസാക്ഷി പ്രമേയവും എം സുകേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, ജില്ലാ എക്സി. അംഗങ്ങളായ പി കെ മധുസൂദനൻ, വി ഷാജി, മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, വി പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

പോർബന്തർ– കൊച്ചുവേളി എക്സ്പ്രസ് എറണാകുളംവരെ

Aswathi Kottiyoor

പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

Aswathi Kottiyoor

ധനസഹായം ലഭ്യമാക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Aswathi Kottiyoor
WordPress Image Lightbox