25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: മാ​ർ പാം​പ്ലാ​നി
kannur

മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: മാ​ർ പാം​പ്ലാ​നി

ത​ല​ശേ​രി: മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം ആ​റി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ തി​ടു​ക്കം കാ​ണി​ക്കു​ക​യും മ​ദ്യ​പ​ന്മാ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ക്കാ​ൻ വ്യ​ഗ്ര​ത കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ മ​ദ്യം മൂ​ലം രോ​ഗി​ക​ളാ​യ​വ​രെ​യും അ​ശ​ര​ണ​രെ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന്‌ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.
ക്വി​റ്റ് ഇ​ന്ത്യാ ദി​ന​ത്തി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ​ത​ല​ശേ​രി അ​തി​രൂ​പ​ത ഘ​ട​ക​വും മു​ക്തി​ശ്രീ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ലി​ക്ക​ർ ക്വി​റ്റ് കേ​ര​ള സ​മ​രപ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്തെ മു​ഴു​വ​ൻ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ കോ​വി​ഡ് മൂ​ലം 43 ല​ക്ഷം പേ​ർ ഒ​ന്ന​ര വ​ർ​ഷംകൊ​ണ്ട് മ​രി​ച്ച​പ്പോ​ൾ മ​ദ്യ​പാ​നം മൂ​ലം ലോ​ക​ത്തി​ൽ പ്ര​തി​വ​ർ​ഷം മൂ​ന്നു കോ​ടി ജ​ന​ങ്ങ​ളാ​ണ് മ​രി​ക്കു​ന്ന​ത്. മ​ദ്യ​പാ​നം മൂ​ല​മു​ള്ള ലി​വ​ർ സി​റോ​സി​സ് വ​ഴി ഇ​ന്ത്യ​യി​ൽ ഒ​രു വ​ർ​ഷം ഒ​ന്ന​ര ല​ക്ഷം പേ​രാ​ണ് മ​രി​ക്കു​ന്ന​ത്. മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ത്തി ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തെ ചെ​കു​ത്താ​ന്‍റെ നാ​ടാ​ക്കി മാ​റ്റാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യ​മ​ത്തെ എ​ന്തു വി​ല​കൊ​ടു​ത്തും ചെ​റു​ക്കാ​ൻ മ​നു​ഷ്യ​സ്നേ​ഹി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.
കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൻ​സെ​ന്‍റ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, ഷി​നോ പാ​റ​ക്ക​ൽ, ജി​ൻ​സി കു​ഴി​മു​ള്ളി​ൽ, മേ​രി ആ​ല​ക്കാ​മ​റ്റം, ഷെ​ൽ​സി കാ​വ​നാ​ടി, സോ​ളി രാ​മ​ച്ച​നാ​ട്ട്, ലി​സ​മ്മ മേ​മ്മ​ടം,ദേ​വ​സ്യ തൈ​പ്പ​റ​മ്പി​ൽ, ത​ങ്ക​മ്മ പാ​ല​മ​റ്റം, ജി​ജു കോ​ല​ക്കു​ന്നേ​ൽ, റോ​സി​ലി പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

പോലീസുകാരെ ദിവസ വാടകയ്ക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം

Aswathi Kottiyoor

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം: ജി​ല്ല​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ

Aswathi Kottiyoor

*ഓണത്തിന് ഒരു കൊട്ടപ്പൂവ്: അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
WordPress Image Lightbox