27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോ​വി​ഡ് അ​തി​ജീ​വ​ന പ​ദ്ധ​തി​യു​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത
Kerala

കോ​വി​ഡ് അ​തി​ജീ​വ​ന പ​ദ്ധ​തി​യു​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത

ക​ണ്ണൂ​ർ: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​തി​രൂ​പ​ത​യു​മാ​യി സ​ഹ​ക​രി​ച്ച് കോ​വി​ഡ് അ​തി​ജീ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​പു​രം, മ​ട​ന്പം, ച​ങ്ങി​ലേ​രി, പെ​രി​ക്ക​ല്ലൂ​ർ എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ കോ​വി​ഡ് രോ​ഗം​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ചി​കി​ത്സാ​സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ​സ​ഹാ​യം, വ​രു​മാ​ന​പ​ദ്ധ​തി എ​ന്നി​വ​യു​ടെ മ​ല​ബാ​ർ റീ​ജ​ണ​ൽ​ത​ല ഉദ്ഘാടനം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. ശ്രീ​പു​രം ബ​റു​മ​റി​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ജോ​സ് നെ​ടു​ങ്ങാ​ട്ട്, മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ.​ബി​ബി​ൻ തോ​മ​സ് ക​ണ്ടോ​ത്ത്, ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലൂ​ക്ക് ക​രി​ന്പി​ൽ, ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ, ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പു​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ചി​കി​ത്സാ​സ​ഹാ​യ​വും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

Related posts

*2004 ഡിസംബര്‍ 26* *ലോക ജനതയെ നടുക്കിയ 2004 ഡിസംബറിലെ സുനാമി ദുരന്തം*

Aswathi Kottiyoor

ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ നൽകിയത്‌ 450 കോടി രൂപ: ദേവസ്വം മന്ത്രി

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox