21.6 C
Iritty, IN
February 23, 2024
  • Home
  • Iritty
  • മാക്കൂട്ടത്ത് കടുത്ത നിയന്ത്രണം തുടരുന്നു – ചെക്ക്‌പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്
Iritty

മാക്കൂട്ടത്ത് കടുത്ത നിയന്ത്രണം തുടരുന്നു – ചെക്ക്‌പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്

ഇരിട്ടി: കുടകിൽ രണ്ടുദിവസത്തെ അപ്രതീക്ഷിത കർഫ്യൂ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെ അവസാനിച്ചെങ്കിലും അതിർത്തി കടന്നുപോകുന്നതിനുള്ള കർശന നിയന്ത്രണം തുടരുന്നു . തിങ്കളാഴ്ച പുലർച്ചെമുതൽ കർണ്ണാടകത്തിലേക്ക് പോകാൻ എത്തിയ വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്ററിലേറെ നീണ്ടു. ഇതുമൂലം പത്ത് മണിക്കൂറിലധികം യാത്രക്കാരും ചരക്കു വാഹനങ്ങളും ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടന്നു .
കേരളവുമായി അതിർത്തി പങ്കിടുന്ന കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ കർണ്ണാടക സർക്കാർ കടുത്ത നിയന്ത്രങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശനി , ഞായർ ദിവസത്തെ അപ്രതീക്ഷിത ലോക്ക് ഡൗണിന് പിന്നാലെ തിങ്കളാഴ്ച്ച അതിർത്തിയിൽ ഏർപ്പെടുത്തിയ കടുത്ത പരിശോധനയാണ് യാത്രികർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കുള്ള നിരോധനം തുടറുകയാണ് . 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡില്ലാ ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുമായെത്തിയവർക്കും മണിക്കൂറുകൾ ചെക്ക് പോസ്റ്റ് അധികൃതരുടെ കനിവ് കാത്ത് കഴിയേണ്ടി വന്നു. തിങ്കളാഴ്ച്ച പുലച്ചെ നാലുമണിക്ക് എത്തിയവർക്ക് പോലും മാക്കൂട്ടത്തെ പരിശോധന കഴിഞ്ഞ് അതിർത്തി കടക്കുമ്പോൾ ഉച്ചക്ക് 11 മണികഴിയേണ്ടിവന്നു . ചെക്ക് പോസ്റ്റിൽ പരിശോധനക്ക് വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാഞ്ഞതാണ് കർണ്ണാടക ആരോഗ്യ വകുപ്പിന്റെ പരിശോധന ഇഴഞ്ഞു ന്നെങ്ങാൻ ഇടയായത് . മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും കൂട്ടുപുഴ പാലവും കഴിഞ്ഞ് കച്ചേരിക്കടവ് പാലത്തിനപ്പുറം മൂന്ന് കിലോമീറ്ററിലധികം വാഹനങ്ങളുടെ നിര നീണ്ടു . വീരാജ് പേട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ എണ്ണവും കൂടുകയും റോഡിന് ഇരുവശങ്ങളിലും തലങ്ങും വിലങ്ങും വാഹനങ്ങൾ നിറയുകയും ചെയ്തു . കൂട്ടുപുഴ പാലത്തിന് സമീപം കൂടി പേരട്ട, മട്ടിണി, കോളിത്തട്ട് ഭാഗങ്ങളിലേക്ക് പോകേണ്ടവരും ദുരിതത്തിലായി. നാട്ടുകാരും പോലീസും ഇടപ്പെട്ട് വാഹനങ്ങൾ ഒരു വശത്ത് മാത്രം പാർക്ക് ചെയ്യാവുന്ന നിലയിലാക്കി. ആർ ടി പി സി ആർ സർട്ടിഫിക്കറ്റുമായി സ്ത്രീകളും കുട്ടികളുമായി എത്തിയ യാത്രക്കാരാണ് ഏറെ കഷ്ടത്തിലായത്. പ്രഭാത ഭക്ഷണോ വെള്ളമോ കിട്ടാതെ ഏറെ പേരും വലഞ്ഞു. സമീപത്തൊന്നും വീടുകളോ മറ്റ്പ്രാ സൗകര്യങ്ങളോ ഇല്ലാത്തത് മൂലം പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി പെൺകുട്ടികളും സ്്ത്രീകളും ഏറെ പ്രയാസം അനുഭവിച്ചു .
കുടക് ഭരണ കൂടം ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ അറിയാതെ ആർ ടി പി സി ആർ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച്ച മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തി മടങ്ങി പോകേണ്ടി വന്നവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ പലരുടേയും ടെസ്റ്റ് കലാവധി കഴിഞ്ഞതിനാൽ വീണ്ടും ടെസ്റ്റ് നടത്തിയാണ് എത്തിയത്. വിവിധ പരീക്ഷകൾക്ക് പോകേണ്ടവരും ബംഗളൂരു വിമാനത്തവളത്തിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിദേശത്ത് പോകേണ്ടവരും എല്ലാം ഇതിൽ ഉണ്ടായിരുന്നു. പരിശോധന വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായിചെക്ക് പോസ്റ്റിൽ നിയോഗിച്ച ജീവനക്കാരുടെ എണ്ണം കുറച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത് . നേരത്തെ ആരോഗ്യ വകുപ്പിൽ നിന്നും രണ്ട് ഹെൽത്ത് ഇൻസ്‌പെകടർമാരും രണ്ട് റവന്യു അധികൃതരും ഉണ്ടായിരുന്നു. പരിശോധന കടുപ്പിച്ചതോടെ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്നായി കുറച്ചു. സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം യാത്രക്കാരന്റെ ആധാർ കാർഡും പേരും വാഹന നമ്പറുമെല്ലാം റജിസ്റ്ററിൽ രേഖപ്പെടുത്തുന്നതും ഒരു ജീവനക്കാരൻ തന്നെയാണ്. ഇതുമൂലം ഒരാളുടെ പരിശോധനയ്ക്ക് അഞ്ചുമിനിട്ടിലധികം കാലതാമസം ഉണ്ടായി. ഇതാണ് ചെക്ക് പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ താമസത്തിനിടയാക്കിയത്.

Related posts

കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്

Aswathi Kottiyoor

ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച

Aswathi Kottiyoor

കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു………

Aswathi Kottiyoor
WordPress Image Lightbox