23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • ബസ്സിൽ മറന്നു വെച്ചു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ എൽപിച്ചു കെ എസ് ആർ ടി സി ജീവനക്കാർ
Peravoor

ബസ്സിൽ മറന്നു വെച്ചു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ എൽപിച്ചു കെ എസ് ആർ ടി സി ജീവനക്കാർ

പേരാവൂർ :കെ . എസ് . ആർ . ടി . സി ബസ്സിൽ നിന്നും കിട്ടിയ പണം ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഇരിട്ടിയിൽ നിന്നും പുറപ്പെട്ട ബസ് പേരാവൂർ എത്തിയപ്പോഴാണ് കണ്ണൂർ ഡിപ്പോയിലെ എടി 372 / 1210 ബസ് ജീവനക്കാർക്ക് യാത്രക്കാരൻ മറന്നുവെച്ച വൻ തുകയടങ്ങിയ ബാഗ് കിട്ടിയത്.ഡ്രൈവർ വി.പി.ബിജോയ്ക്ക് കണ്ടക്ടർ വാസു എന്നിവർ പേരാവൂർ സ്റ്റേഷനിൽ ബാഗ് ഏല്പിച്ചു .
പണം സ്റ്റേഷനിൽ കിട്ടിയ കാര്യം സമൂഹ മാധ്യമത്തിലൂടെ പോലീസ് പങ്കുവെച്ചതിനേത്തുടർന്ന് വിളക്കോട് സ്വദേശിയായ ഉടമസ്ഥൻ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട് . ഇന്ന് ഉച്ചക്ക് രണ്ടിന് നന്മ മരങ്ങളായ ബസ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ബാഗ് കൈമാറും .

Related posts

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും: ചെ​ന്നി​ത്ത​ല

Aswathi Kottiyoor

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐഎസ്എഫ് വൃക്ഷതൈകൾ വിതരണം ചെയ്തു…………

Aswathi Kottiyoor

ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കേളകം-ഇല്ലിമുക്ക് സ്വദേശി എക്‌സൈസ് പിടിയിൽ….

Aswathi Kottiyoor
WordPress Image Lightbox