23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • പ്ര​ക​ട​ന പ​ത്രി​ക​യി​ലെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും: ചെ​ന്നി​ത്ത​ല
Peravoor

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും: ചെ​ന്നി​ത്ത​ല

പേ​രാ​വൂ​ർ: രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മു​ഴു​വ​ൻ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ച് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കി​യ സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്ന ന്യാ​യ് പ​ദ്ധ​തി, കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി തു​ട​ങ്ങി​യ നി​ര​വ​ധി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ വീ​ക്ഷ​ണ​മു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല.
പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ണ്ണി ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ താ​ങ്ങുവി​ല ഈ ​അ​ഞ്ച് വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ പോ​ലും വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ​ബ്സി​ഡി തു​ക പോ​ലും ന​ൽ​കു​വാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്യ ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ പൂ​ർ​ണ​മാ​യും ആ​ന​മ​തി​ൽ നി​ർ​മി​ക്കും.
പ​ര​സ്യ ക​മ്പ​നി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ​കൊ​ണ്ട് പു​ക​മ​റ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​രി​പ്പ​യി​ൽ മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ണ്ണി ജോ​സ​ഫ്, നേ​താ​ക്ക​ളാ​യ ജോ​ർ​ജ് കാ​നാ​ട്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, ലി​സി ജോ​സ​ഫ്, സു​രേ​ഷ് ചാ​ല​റ​ത്ത്, പി.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, കെ.​വേ​ലാ​യു​ധ​ൻ, പി.​സി.​രാ​മ​കൃ​ഷ്ണ​ൻ, സു​ധീ​പ് ജ​യിം​സ്, സാ​ജു യോ​മ​സ്, ബൈ​ജു വ​ർ​ഗീ​സ്, ജൂ​ബി​ലി ചാ​ക്കോ, മു​ഹ​മ്മ​ദ് വി​ള​ക്കോ​ട്, തോ​മ​സ് വ​ർ​ഗീ​സ്, ജ​യ്സ​ൺ തോ​മ​സ്, ശ​ര​ത് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

പേരാവൂർ താലൂക്കാശുപത്രിയിൽ ജോലി ഒഴിവുകൾ

Aswathi Kottiyoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

Aswathi Kottiyoor

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor
WordPress Image Lightbox