25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഫാ​മു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം
kannur

ഫാ​മു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഫാ​മു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കാ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു.
സു​ഭി​ക്ഷ കേ​ര​ളം, ഒ​രു കോ​ടി മാ​വി​ന്‍ തൈ ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ല്‍ ഫാ​മു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​ഭാ​രം ഏ​റു​ക​യാ​ണ്.
ഫാ​മു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മിക്കു​ന്ന​തി​നാ​യി അ​നു​വാ​ദം തേ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഫാ​മു​ക​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യമാ​യി ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ര​ണ്ടു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്ന് ഫാം ​സൂ​പ്ര​ണ്ടു​മാ​രോ​ട് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
വാ​ക്സി​ന്‍ ന​ല്‍​കു​മ്പോ​ള്‍ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ബി​സി പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കും. നാ​യ​പി​ടു​ത്ത​ക്കാ​രേ​യും, വെ​റ്റ​റി​ന​റി ഡോ​ക്ട​റെ​യും നി​യോ​ഗി​ച്ച് ക​ഴി​ഞ്ഞു.
നാ​യ​ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് പ​ദ്ധ​തി ആ​രം​ഭി​ക്കും. നാ​യ ശ​ല്യം കു​റ​യ്ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്നും പൊ​തുസ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ര​യ​റോം, മാ​ട്ടൂ​ല്‍, ഇ​രി​ക്കൂ​ര്‍, പ​ടി​യൂ​ര്‍, ചെ​റി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ഴ് സ്‌​കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ന​ട​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള സ​യ​ന്‍​സ് പാ​ര്‍​ക്ക് ഗ​വേ​ണിം​ഗ് ബോ​ഡി 13 അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​ഃസം​ഘ​ടി​പ്പി​ച്ചു. ആ​റ​ളം ന​വ​ജീ​വ​ന്‍ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള ക​ണ​ക്‌‌ഷ​ന്‍ വി​ച്ഛേ​ദി​ച്ച​ത് പു​തി​യ ക​ണ​ക്‌‌ഷ​ന്‍ എ​ടു​ത്ത് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, വി​ത്തു​ക​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍, ചെ​റു​കി​ട കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​പ​ണ​ന​ത്തി​നാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ല്‍ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന മു​റി മ​യ്യി​ല്‍ റൈ​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡ് മ​യ്യി​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​വ​ര്‍​ഷ​ത്തെ വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ഇ​തു​വ​രെ 8.11 ശ​ത​മാ​ന​വും മെ​യി​ന്‍റ​ന​ന്‍​സ് ഫ​ണ്ടി​ല്‍ നി​ന്നും 5.48 ശ​ത​മാ​ന​വും ഫ​ണ്ട് വി​നി​യോ​ഗി​ച്ചു.
യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ യു.​പി. ശോ​ഭ, വി.​കെ. സു​രേ​ഷ് ബാ​ബു, കെ.​കെ. ര​ത്‌​ന​കു​മാ​രി, ടി. ​സ​ര​ള, സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കാട്ടാനകളെ കാടുകയറ്റാന്‍ ടാസ്‌ക്ക് ഫോഴ്‌സ്‌

Aswathi Kottiyoor

ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

ക​ന​ത്ത സു​ര​ക്ഷ​യി​ൽ ത​ല​ശേ​രി ഇ​ന്ദി​രാഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox