• Home
  • kakkayangad
  • കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു
kakkayangad

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

കാക്കയങ്ങാട്:പാലപ്പുഴ പുലിമുണ്ട മണിയാണിയില്‍ കാട്ടാന ആക്രമണത്തില്‍ കൃഷി നശിച്ച കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു. മുന്‍ പഞ്ചായത്ത് അംഗം വി രാജുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ എട്ടു ദിവസമായി ആറോളം  വരുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വാഴ,തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിച്ചത്.വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും വാഹനം ഇല്ല എന്ന കാരണം പറഞ്ഞു ഉത്തരവാദിത്വത്തില്‍നിന്നും ഒളിച്ചോടുകയാണെന്നാണ്  പ്രദേശവാസികളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് എംഎല്‍എ കൃഷിയിടം  സന്ദര്‍ശിച്ചത്. പ്രദേശവാസികളുടെ നിസഹായാവസ്ഥ ഡി എഫ് ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി എംഎല്‍എ പറഞ്ഞു.

Related posts

പാലപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം

Aswathi Kottiyoor

ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

Aswathi Kottiyoor

ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു 

Aswathi Kottiyoor
WordPress Image Lightbox