24.1 C
Iritty, IN
October 5, 2023
  • Home
  • Kelakam
  • അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണിൽ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
Kelakam

അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണിൽ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

അടയ്ക്കാത്തോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടയ്ക്കാത്തോട് ടൗണില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.പൊതുയോഗം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.എന്‍.സി.പി ജില്ല കമ്മിറ്റിയംഗം ബോബി വയലില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.എസ് ജോര്‍ജ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സിറാജ്, അജയന്‍ പായം, സി.ടി. അനീഷ്, അഡ്വ.വി.ഷാജി, തോമസ് മാലത്ത്, ബാബുരാജ്, ബ്ലസന്‍, തങ്കമ്മ മേലെ കൂറ്റ്, മേരിക്കുട്ടി കഞ്ഞിക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.പൊതുയോഗത്തിന് മുന്നോടിയായി നിരവധി ആളുകൾ പങ്കെടുത്ത റാലിയും നടന്നു.

Related posts

മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകി.*

പേരാവൂർ എക്സൈസും കേളകം പോലീസുo ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തി ……..

കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox