34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു
Kelakam

കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു

കേളകം: കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു.ആദിവാസികള്‍ പരിശോധനയ്ക്ക് തയ്യാറാകാത്തത് ആരോഗ്യവകുപ്പിനും പഞ്ചായത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.മലയോരത്തെ ആദിവാസി കോളനികളില്‍ താമസിക്കുന്നവര്‍ക്ക് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പ് അധികൃതരും.
കേളകം പഞ്ചായത്തിലെ നരിക്കടവ് കോളനിയിലെ 16 പേരെ കഴിഞ്ഞ ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയിരുന്നു.ഇവരില്‍ 14 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇവരെ പേരാവൂരിലെ കാര്‍മ്മല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് മാറ്റി.കോളനിയില്‍ ബാക്കിയുള്ളവരെ കോവിഡ് ടെസ്റ്റ് നടത്താന്‍ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്,ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി,വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി,പഞ്ചായത്തംഗം ടോമി പുളിക്കക്കണ്ടം,ആരോഗ്യവകുപ്പ് അധികൃതര്‍,എന്നിവര്‍ കോളനിയിലെത്തിയെങ്കിലും കോളനിവാസികള്‍ പരിശോധനയ്ക്ക് പോകാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പോലീസിന്റെ സഹായം തേടുകയും പോലീസ് സ്ഥലത്തെത്തിയാണ് ടെസ്റ്റിനു പോകാന്‍ തയ്യാറാകാത്തവരെ ആശുപത്രിയിലേക്ക് മാറ്റിയത്.കോളനിയിലെ മറ്റുള്ളവര്‍ പുറത്തിറങ്ങാത്ത വിധത്തില്‍ ഭക്ഷ്യകിറ്റുകളടക്കം എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് പറഞ്ഞു.പൂക്കുണ്ട് കോളനിയിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.കോളനികളില്‍ ടെസ്റ്റ് നടത്തിയാല്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് ഉണ്ടാകാനുള്ള സാധ്യയുണ്ടെന്ന വിലയിരുത്തിലിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും.
കണിച്ചാര്‍ പഞ്ചായത്തിലെ കോളനികളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.അഞ്ച് കോളനികളിലായി 28 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോളനികളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.പഞ്ചായത്തും ആരോഗ്യവകുപ്പും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടൊപ്പം കോളനിവാസികള്‍ക്ക് വേണ്ട ഭക്ഷ്യകിറ്റുകളും നല്‍കുന്നുണ്ട്.

Related posts

ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഉപകരണങ്ങളുടെ വിതരണം നടന്നു.

Aswathi Kottiyoor

സംരംഭക വായ്പ ലൈസന്‍സ് മേള

Aswathi Kottiyoor

സുവര്‍ണ കേളകം സുന്ദര കേളകം പദ്ധതി ;ശുചീകരണ യജ്ഞത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox