27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ച​രി​ത്രവി​ജ​യ​വു​മാ​യി മലയോര സ്കൂളുകൾ ; പേ​രാ​വൂ​രി​ന് നൂ​റു​മേ​നി
Peravoor

ച​രി​ത്രവി​ജ​യ​വു​മാ​യി മലയോര സ്കൂളുകൾ ; പേ​രാ​വൂ​രി​ന് നൂ​റു​മേ​നി

പേ​രാ​വൂ​ര്‍: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ​യ​ന്‍​സ്, കൊ​മേ​ഴ്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 118 കു​ട്ടി​ക​ളി​ല്‍ മു​ഴു​വ​ന്‍ പേ​രും വി​ജ​യി​ച്ചു.26 വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി.​സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ പ്ര​ശം​സി പ്ര​ദീ​പ് 1200ല്‍ 1200 ​മാ​ര്‍​ക്കും നേ​ടി.
കൊ​ട്ടി​യൂ​ർ ഐ​ജെ​എം എ​ച്ച്എ​സ്എ​സി​ൽ 96.6 ശ​ത​മാ​നം വി​ജ​യം. 46 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. കേ​ള​കം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ 96.78 ശ​ത​മാ​നം വി​ജ​യം. 24 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. പി.​എ​സ്. കാ​ർ​ത്തി​ക 1200 ൽ 1199 ​മാ​ർ​ക്കും നേ​ടി.
കൊ​ള​ക്കാ​ട് സാ​ൻ​തോം എ​ച്ച്എ​സ്എ​സ് 97 ശ​ത​മാ​നം വി​ജ​യം നേ​ടി. 39 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 100 % വി​ജ​യം നേ​ടി.
കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 95 ശ​ത​മാ​ന​വും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ 90 ശ​ത​മാ​ന​വും വി​ജ​യം നേ​ടി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാ​മ്മാ​ക്ക​ലും പ്രി​ൻ​സി​പ്പ​ലും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.
അ​ങ്ങാ​ടി​ക്ക​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പൊ​തു പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ്,ഹ്യൂ​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ 99.38 ശ​ത​മാ​നം ജ​യം നേ​ടി അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ജി​ത്ത് ഫി​ലി​പ്പോ​സ് സേ​വ്യ​ർ (സ​യ​ൻ​സ്) , ചെ​ൽ​സാ മ​രി​യ സ​ണ്ണി (ഹ്യൂ​മാ​നി​റ്റീ​സ്) , സാ​ന്ദ്ര ഷാ​ജി (കൊ​മേ​ഴ്സ്) എ​ന്നി​വ​ർ 1200ൽ1200 ​മാ​ർ​ക്ക് നേ​ടി. 162 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 161 കു​ട്ടി​ക​ൾ വി​ജ​യി​ച്ചു. 49 കു​ട്ടി​ക​ൾ മു​ഴു​വ​ൻ എ​പ്ല​സും 16 പേ​ർ അ​ഞ്ച് എ​പ്ല​സും നേ​ടി. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട് , പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ഫ്രാ​ൻ​സി​സ് , പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി വാ​ഴ​ക്കാ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​സ​ജി തോ​മ​സ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ സ​യ​ന്‍​സി​ന് നൂ​റ് ശ​ത​മാ​നം വി​ജ​യം. കൊ​മേ​ഴ്‌​സ് 93. 44 ശ​ത​മാ​നം. വി​ജ​യി​ക​ളെ പി​ടി​എ​യും മാ​നേ​ജ്‌​മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.
എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ 69 ഫു​ള്‍ എ ​പ്ല​സും 23 അ​ഞ്ച് എ ​പ്ല​സു​മാ​യി 98.70 വി​ജ​യ ശ​ത​മാ​നം ക​ര​സ്ഥ​മാ​ക്കി. 307 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 303 കു​ട്ടി​ക​ളും വി​ജ​യി​ച്ച് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, കം​പ്യൂ​ട്ട​ര്‍ കോ​മേ​ഴ്‌​സ് ഗ്രൂ​പ്പു​ക​ളി​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളും, ബ​യോ​ള​ജി സ​യ​ന്‍​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 144 കു​ട്ടി​ക​ളി​ല്‍ 143 പേ​രും വി​ജ​യി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സ്‌​കൂ​ളു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫു​ള്‍ എ ​പ്ല​സ് ക​ര​സ്ഥാ​മാ​ക്കി​യ സ്‌​കൂ​ളെ​ന്ന ബ​ഹു​മ​തി​ക്ക​ര്‍​ഹ​രാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജു വെ​ണ്ണി​ല​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍​ലി​ന്‍​സി പി. ​സാം എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.
കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി റാ​ണി ജെ​യ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 98.7 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 57 പേ​രി​ൽ 56 പേ​രും വി​ജ​യി​ച്ചു.22 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.

Related posts

എസ്.എഫ്.ഐ പേരാവൂര്‍ ഏരിയ സമ്മേളനം

Aswathi Kottiyoor

നെടുമ്പ്രംചാലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കെ മീനാക്ഷി ടീച്ചറുടെ മൃതദേഹം സംസ്‌കരിച്ചു.

Aswathi Kottiyoor
WordPress Image Lightbox