25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക്ഷേമ പെൻഷൻ : 2 മാസത്തെ ആഗസ്ത്‌ ആദ്യവാരം ; കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിച്ച് സർക്കാർ
Kerala

ക്ഷേമ പെൻഷൻ : 2 മാസത്തെ ആഗസ്ത്‌ ആദ്യവാരം ; കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിച്ച് സർക്കാർ

ജൂലൈയിലെയും ആഗസ്തിലെയും ക്ഷേമ പെൻഷനുകൾ ആഗസ്ത്‌ ആദ്യവാരം വിതരണംചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിക്കുകയാണ്‌ സർക്കാർ. വറുതിയുടെ ഈ ഉത്സവ സീസണിലും ഓരോരുത്തരുടെയും കൈയിൽ 3200 രൂപ ഒരുമിച്ച് ലഭിക്കും. 55 ലക്ഷത്തിലധികംപേർക്ക് പ്രയോജനം ലഭിക്കും. ഇതിന്‌ ഏകദേശം 1600 കോടി രൂപ വേണ്ടിവരും. ആവശ്യമായ തുക കടമെടുക്കേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

കോവിഡ് ആഘാതത്തിൽ നിന്നും തിരിച്ചുവരവ്; സിയാലിന് 37.68 കോടി രൂപ ലാഭം

Aswathi Kottiyoor

ഒറ്റയടിക്ക് 266 രൂപ കൂട്ടി, വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്.

Aswathi Kottiyoor

‘2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ.

Aswathi Kottiyoor
WordPress Image Lightbox