21.6 C
Iritty, IN
February 23, 2024
  • Home
  • kannur
  • തൊ​ഴി​ലി​ട​ങ്ങ​ളി​ലും ക​ട​ക​ളി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും
kannur

തൊ​ഴി​ലി​ട​ങ്ങ​ളി​ലും ക​ട​ക​ളി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ വാ​ണി​ജ്യ മേ​ഖ​ല​ക​ളും വി​വി​ധ തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളും കോ​വി​ഡ് വി​മു​ക്ത സു​ര​ക്ഷി​ത മേ​ഖ​ല​യാ​ക്കു​ന്ന​തി​നാ​യി നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു. കോ​വി​ഡി​നൊ​പ്പം സാ​ധാ​ര​ണ ജ​ന​ജീ​വി​ത​വും സാ​മ്പ​ത്തി​ക പ്ര​ക്രി​യ​യും പൂ​ര്‍​വ​സ്ഥി​തി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്താ​ടെ​യാ​ണ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റിറ്റി​യു​ടെ പ​ദ്ധ​തി.
കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വ​നോ​പാ​ധി​ക​ളെ​യും വാ​ണി​ജ്യ, വ്യാ​പാ​ര പ്ര​ക്രി​യ​യെ​യും ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് സാ​ഹ​ച​ര്യം തു​ട​ര്‍​ന്ന് പോ​കു​ന്ന സ്ഥി​തി​യി​ല്‍ കോ​വി​ഡി​നൊ​പ്പം ത​ന്നെ സ​മൂ​ഹ​ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങ​നെ സാ​ധാ​ര​ണ രീ​തി​യി​ല്‍ സാ​ധ്യ​മാ​ക്കാ​മെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​സു​ഭാ​ഷ് പ​റ​ഞ്ഞു. ഈ ​പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് ഡോ​സ് വാ​ക്സി​നോ ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
വാ​ക്സി​ന്‍ എ​ടു​ക്കാ​നും 72 മ​ണി​ക്കൂ​റി​നു​ള​ളി​ലു​ള​ള ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും. 28 മു​ത​ല്‍ ഈ ​നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ട്ട​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ക. ഇ​വ​ര്‍ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യും വേ​ണം.
ആ​കെ ന​ല്‍​കു​ന്ന വാ​ക്സി​ന്‍റെ 50 ശ​ത​മാ​നം ആ​യി​രി​ക്കും ഈ ​രീ​തി​യി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​ഗ​ണ​ന നി​ശ്ച​യി​ച്ചു പ​ട്ടി​ക ത​യാ​റാ​ക്കു​ക. വാ​ക്സി​ന്‍ എ​ടു​ക്കേ​ണ്ട​വ​ര്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്സി​ന്‍ ഉ​റ​പ്പ് വ​രു​ത്ത​ണം. ഇ​തി​ന​നു​സ​രി​ച്ച് വാ​ക്സി​ന്‍ വി​ത​ര​ണ സം​വി​ധാ​നം പു​ന​ക്ര​മീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
പൊ​തുഗ​താ​ഗ​ത മേ​ഖ​ല​യാ​യ ബ​സ്, ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍, ക​ട​ക​ള്‍, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കും ര​ണ്ട് ഡോ​സ് വാ​ക്സി​നോ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ നി​ര്‍​ബ​ന്ധ​മാ​ക്കും. ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ലെ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക​ണം.
പൊ​തു​ജ​ന​ങ്ങ​ള്‍ ഏ​റെ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന ഇ​ട​ങ്ങ​ള്‍ കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി സു​ര​ക്ഷി​ത​മാ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. ഇ​തു​വ​ഴി വി​വി​ധ തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളെ​യും സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ​യും കൊ​വി​ഡ് വി​മു​ക്ത സു​ര​ക്ഷി​ത​മേ​ഖ​ല​യാ​ക്കി അ​വി​ട​ങ്ങ​ളി​ലെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ്സ​മി​ല്ലാ​തെ സാ​ധ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഇ​ല്ലെ​ങ്കി​ലും വീ​ടു​ക​ളി​ല്‍ നി​ന്ന് മാ​റാ​ന്‍ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ട്. ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം പ​ര്യാ​പ്ത​മാ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ആ​ര്‍​ആ​ര്‍​ടി ആ​ണ്. അ​വ​രു​ടെ തീ​രു​മാ​ന പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ത്ത​ര​മാ​ളു​ക​ളെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഡി​സി​സി​ക​ളി​ലേ​ക്ക് മാ​റ്റാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Related posts

അ​തി​ഥി’​ആ​പ്ലി​ക്കേ​ഷ​ൻ: ന​ട​പ​ടി​ക​ൾ വൈ​കു​ന്നു

Aswathi Kottiyoor

വാളയാർ അമ്മക്ക് നീതി ലഭിക്കണം -ജബീന ഇർഷാദ്………..

Aswathi Kottiyoor

അ​ടു​ത്ത ക്വാ​ർ​ട്ട​ർ കാ​ല​ത്തെ നി​കു​തി ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്ന്​ ബ​സ്​ ഉ​ട​മ​ക​ൾ

Aswathi Kottiyoor
WordPress Image Lightbox