27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • കെഎസ്ആർടിസി ഫു​ഡ് ട്ര​ക്ക് ഉ​ദ്ഘാ​ട​നം 18ന്
kannur

കെഎസ്ആർടിസി ഫു​ഡ് ട്ര​ക്ക് ഉ​ദ്ഘാ​ട​നം 18ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി ആ​ന​വ​ണ്ടി​യി​ലി​രു​ന്ന് ചാ​യ​ കു​ടി​ക്കാം. മി​ൽ​മ​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ച്ച ഫു​ഡ് ട്ര​ക്ക് ഭ​ക്ഷ​ണ​ശാ​ല ഇ​വി​ടെ ഒ​രു​ങ്ങിക്ക​ഴി​ഞ്ഞു. കാ​ല​പ്പ​ഴ​ക്കം വ​ന്ന ആ​ന​വ​ണ്ടി​യെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ഡി​പ്പോ​യു​ടെ പ്ര​ധാ​ന റോ​ഡി​ൽനി​ന്നു​ള്ള ക​വാ​ട​ത്തി​നു സ​മീ​പ​മാ​ണ് ഈ ​ല​ഘു​ഭ​ക്ഷ​ണ​ശാ​ല. ഐ​സ്‌​ക്രീ​മ​ട​ക്ക​മു​ള്ള മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ ലഭിക്കുക. ഇ​രു​ന്നു ക​ഴി​ക്കാ​ന്‍ ബ​സി​ന്‍റെ ഉ​ള്‍​വ​ശം ഹോ​ട്ട​ല്‍ മാ​തൃ​ക​യി​ലാ​ക്കി സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. എ​ട്ടുപേ​ർ​ക്ക് ഒ​രേസ​മ​യ​ത്ത് ഇ​രു​ന്ന് ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 18ന് ​മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഫു​ഡ് ട്ര​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എംഎ​ൽ​എ ആ​ദ്യ വി​ല്പ​ന ന​ട​ത്തും.
ക​ണ്ണൂ​ര്‍ മി​ല്‍​മ എം​പ്ലോ​യീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ൻ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍നി​ന്നു ബസ് വാ​ട​ക​യ്‌​ക്കെ​ടു​ത്താ​ണ് ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന​ത്. ബ​സ് നി​ര്‍​ത്തി​യി​ടാ​നു​ള്ള സ്ഥ​ല​വും കെ​എ​സ്ആ​ര്‍​ടി​സി​യാ​ണ് ന​ൽ​കി​യ​ത്. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് സെ​ക്യൂ​രി​റ്റി​യാ​യി മി​ല്‍​മ കെ​എ​സ്ആ​ര്‍​ടി​സിക്കു ന​ൽ​കേ​ണ്ട​ത്. ഏ​ക​ദേ​ശം മൂന്നു ല​ക്ഷം രൂ​പ​യോ​ളം ചെല​വി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഫു​ഡ് ട്ര​ക്കാ​യി മാ​റ്റി​യ​ത്. മി​ല്‍​മ​യു​മാ​യി ചേ​ര്‍​ന്നു​ള്ള ആ​ദ്യ ഫു​ഡ് ട്ര​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ല്‍ വ​ഴി​യോ​ര ത​ട്ടു​ക​ട​ക​ള്‍ വ്യാ​പ​ക​മാ​ണെ​ങ്കി​ലും അ​വി​ട​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നുവ​രു​ന്നു​ണ്ട്. വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലെ​പ്പോ​ലെ രൂ​പ​മാ​റ്റം വ​രു​ത്തി​യ ബ​സു​ക​ളി​ലെ ഭ​ക്ഷ​ണശാ​ല​ക​ള്‍​ക്ക് ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ന്നെ കേ​ര​ള​ത്തി​ലും ന​ല്ല സാ​ധ്യ​ത​യാ​ണു​ള്ള​ത്. ഇ​ത്ത​രം ഭ​ക്ഷ​ണ​ശാ​ല​ക​ളെ ഓ​ണ്‍​ലൈ​ന്‍ ശൃം​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നും സ​ര്‍​ക്കാ​രി​ന് പ​ദ്ധ​തി​യു​ണ്ട്.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

Aswathi Kottiyoor

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും; പൊതുപരിപാടികള്‍ മുന്‍കൂറായി അറിയിക്കണം…………

Aswathi Kottiyoor

പല വർണങ്ങൾ നിറയുന്ന ഓണക്കാഴ്ചയായി പൂവിപണി ; തൊട്ടാൽ പൊള്ളും

Aswathi Kottiyoor
WordPress Image Lightbox