25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • എ​ഴു​പ​ത്തി ഒ​മ്പ​താ​മ​ത് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യു​ടെ പൈ​ല​റ്റ് സ​ര്‍​വേ ഇ​ന്ന് തു​ട​ങ്ങും
kannur

എ​ഴു​പ​ത്തി ഒ​മ്പ​താ​മ​ത് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യു​ടെ പൈ​ല​റ്റ് സ​ര്‍​വേ ഇ​ന്ന് തു​ട​ങ്ങും

ക​ണ്ണൂ​ർ: എ​ഴു​പ​ത്തി ഒ​മ്പ​താ​മ​ത് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യു​ടെ പൈ​ല​റ്റ് സ​ര്‍​വേ ഇ​ന്ന് തു​ട​ങ്ങും. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ടെ​ക്‌​നോ​ള​ജി എ​ന്നീ മൊ​ഡ്യൂ​ളു​ക​ള്‍ ചേ​ര്‍​ന്ന വാ​ര്‍​ഷി​ക മൊ​ഡ്യൂ​ള​ര്‍ സ​ര്‍​വേ​യും ആ​യു​ഷ് സ​ര്‍​വേ​യു​മാ​ണ് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ടു​ക്കു​ന്ന സ​മ​യം, വി​വി​ധ ചോ​ദ്യ​ങ്ങ​ളു​ടെ ക്ര​മം, വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ അ​നാ​യാ​സ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നാ​ണ് പൈ​ല​റ്റ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും യോ​ഗ്യ​ത​ക​ളും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തും. കം​പ്യൂ​ട്ട​ര്‍, മൊ​ബൈ​ല്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം, ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ ഉ​പ​യോ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ഴി​വ്, ആ​യു​ര്‍​വേ​ദം, യു​നാ​നി, ഹോ​മി​യോ, യോ​ഗ ഉ​ള്‍​പ്പെ​ടെ ആ​യു​ഷി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ളും ന​ട​ത്തി​യ ചി​കി​ത്സ​ക​ളു​ടെ​യും ചെ​ല​വു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍, ഗ​ര്‍​ഭ​കാ​ല​ത്തും പ്ര​സ​വി​ശേ​ഷ​വും ന​ട​ത്തി​യ ആ​യു​ഷ് ചി​കി​ത്സ​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പൈ​ല​റ്റ് സ​ര്‍​വേ​യി​ല്‍ ശേ​ഖ​രി​ക്കു​ക. പൈ​ല​റ്റ് സ​ര്‍​വേ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ 32 വീ​ടു​ക​ളി​ല്‍ ഒ​രാ​ഴ്ച കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കും. സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം ആ​രം​ഭി​ക്കും.

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കില്ല: കേന്ദ്രം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 944 പേര്‍ക്ക് കൂടി കൊവിഡ്: 935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox