25.6 C
Iritty, IN
December 3, 2023
  • Home
  • Iritty
  • ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം
Iritty Kanichar kannur Kelakam Kottiyoor Peravoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

ആധുനികതയുടെ അധിനിവേശ സംസ്കാരത്തിൽ മുങ്ങി താഴുന്ന ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന മഹാ വിപത്തുകളിൽ ഒന്നാണ് ലഹരിയുടെ ഉപയോഗം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള വരെയും നാശത്തിലേക്കും തകർച്ചയിലേക്കും തള്ളിവിടുന്ന ലഹരിയോടുള്ള ആസക്തി ഒരു രോഗമാണ് ശാസ്ത്രീയമായി തെളിയിച്ച കാര്യമാണ്.
ലഹരി ഉപയോഗിക്കുന്ന വ്യക്തി സാമൂഹ്യ ശാരീരിക ആത്മീയ കുടുംബജീവിതത്തിലും നൂറുശതമാനവും പരാജയം ആയിരിക്കും മനുഷ്യ ശരീരത്തെ മുഴുവൻ കാർന്നു തിന്നുന്ന അർബുദം ആയ ലഹരി യോടുള്ള ആസക്തി എന്ന മാരക വിപത്തിനെ ഒരു വൈറസ് ആയി സമൂഹത്തിൽ മുഴുവൻ പടർന്നു പിടിച്ച് സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബങ്ങളുടെ സ്വസ്ഥതയും സമാധാനവും കെടുത്തുവാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി.

മനുഷ്യ മനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള പത്രവാർത്തകളും ദൃശ്യമാധ്യമ കാഴ്ചകളും ലഹരി ആസക്തി മൂലം അനുദിനം നമ്മൾ കാണുന്നു.ഏതൊരു കുറ്റകൃത്യത്തിന്റെയും വാർത്തയോട് ചേർന്നുതന്നെ ഉണ്ടാവും കൃത്യം നടക്കുമ്പോൾ പ്രതി ലഹരിയിൽ ആയിരുന്നു എന്ന് .ഇത് ലോകം ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ അതുല്യമായ പുത്തൻ കണ്ടുപിടിത്തങ്ങൾ ലോകത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതികൾ മൂലം സ്വന്തം കർത്തവ്യ ബോധം പോലും ഇല്ലാതെ ലഹരി എങ്ങനെ വേണമെങ്കിലും ഉപയോഗിക്കുവാനും ഒരു നിയന്ത്രണങ്ങളുമില്ലാതെ നിയമങ്ങൾ എത്ര മാരക ലഹരി വസ്തുക്കളുമായി കോടതിയിൽ എത്തിയാൽ സ്വന്തം ജാമ്യത്തിൽ ഇറക്കിവിടുന്ന നിയമങ്ങൾ .
ഒരു നേരമ്പോക്കിന് വേണ്ടിയാണ് പലരും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത് ദിവസങ്ങൾ കഴിയുംതോറും ലഹരിക്ക് അടിമയാകുന്നു ഓരോരോ കാരണത്താൽ ലഹരിക്ക് അടിമയാകുന്ന ഓരോ വ്യക്തിയും അനുദിനം സമൂഹത്തിനും കുടുംബത്തിനും ബാധ്യതയാണ്. അവനവന്റെ അൽപ്പ നേരത്തെ സുഖത്തിന് വേണ്ടി സുദീർഘമായ ആരോഗ്യത്തോടെയുള്ള ജീവിതം നശിപ്പിക്കുന്ന ലഹരിയിൽ നിന്ന് ഇനിയെങ്കിലും പുറത്തു കടക്കാൻ ഉത്തമബോധ്യത്തോടെയുള്ള തിരുമാനങ്ങളും ലഹരി പദാർഥങ്ങൾ ജീവിതത്തിൽ നിന്നും അകറ്റി നിർത്താൻ സാധിക്കട്ടെയെന്ന വാക്യത്തോടെ ഇവിടെ അവസാനിക്കുന്നു ഓപ്പൺ ന്യൂസ് അന്വേഷണ പരമ്പര ലഹരിയുടെ പക്ഷികൾ കവർന്നെടുത്ത മലയോര മേഖല.
നന്ദി ……….

Related posts

പരുന്ത് പ്രാഞ്ചി 8 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍

Aswathi Kottiyoor

വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ട് പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു………

Aswathi Kottiyoor
WordPress Image Lightbox