ഇരിട്ടി : കുന്നോത്ത് പാറക്കടവില്‍ പരേതനായ റിട്ട. അധ്യാപകന്‍ .പി .ജെ .ജോസഫിന്റെ ഭാര്യ അല്‍ഫോന്‍സ അഗസ്റ്റിന്‍ (74) അന്തരിച്ചു .
കുന്നോത്ത് യുപി സ്‌കൂള്‍, മാട്ടറ ,അറബി സ്‌കൂളുകളില്‍ പ്രഥമാദ്ധ്യാപിക ആയിരുന്നു. കുന്നോത്ത് സെന്റ് തോമസ് സണ്‍ഡെ സ്‌കൂളില്‍ മതബോധന അധ്യാപിക ആയി സേവനമാനുഷ്ഠിച്ചിട്ടുണ്ട്. 50 വര്‍ഷം മതബോധന അധ്യാപികയായി സേവനമനുഷ്ടിച്ചതിനാൽ തലശ്ശേരി അതിരൂപതാ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് .തലശ്ശേരി അതിരൂപത പാസ്റ്ററല്‍കൗണ്‍സില്‍, ചെറുപുഷ്പ മിഷന്‍ ലീഗ് എന്നിവയില്‍ അതിരൂപതാ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . കൂരാച്ചുണ്ട് മുണ്ടക്കല്‍ കുടുംബാഗം ആണ് .
മക്കള്‍ : ബോബിഷ് ജോസ് (ഓസ്‌ടേലിയ), ജെസ്ലിന്‍ വിനോദ് ( എറണാകുളം), ജിങ്കിള്‍ ജോസ് (ഇറ്റലി) . മരുമക്കള്‍ : ജിജി ബോബിഷ് (ഓസ്‌ടേലിയ), സി.എസ്. വിനോദ് (എറണാകുളം), ഗ്രീഷ്മ മാത്യു (ഇറ്റലി). സഹോദരങ്ങള്‍ : ലില്ലി ,ടോമി ,ഫാ: ജോസ് മുണ്ടക്കല്‍(ഏറ്റുപാറ) , ബാബു ,ബേബി ,ജെസി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.