കണ്ണൂർ: തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് 19 വാക്സിന് നല്കുവാന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഓഫീസുകളിലെയും (കേന്ദ്ര – സംസ്ഥാന – പൊതുമേഖല, ബാങ്കുകള്‍) ഉദ്യോഗസ്ഥന്മാരുടെ വിശദ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ എക്സല്‍ ഷീറ്റില്‍ ഇലക്ട്രോണിക് മോഡില്‍ നാളെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ജില്ലയ്ക്ക് പുറത്ത് വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്തുവരുന്നവര്‍ വാക്സിനേഷന് സ്വീകരിക്കുന്നതിനായി ജില്ലയില്‍ സജ്ജീകരിച്ച കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.