കണ്ണൂര്‍: ജില്ലയില്‍ നൂറുമേനി വിജയത്തിളക്കത്തിന്റെ അഭിമാനത്തിൽ 97 സ്കൂളുകള്‍. ഇതിൽ നാൽപതും സര്‍ക്കാര്‍ സ്കൂളുകളാണ്. കൂടാതെ 38 എയ്ഡഡ് സ്കൂളുകളും 19 അണ് എയ്ഡഡ് സ്കൂളുകളും നൂറുമേനി വിജയം കൈവരിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ഉപരിപഠനത്തിന് യോഗ്യരാക്കിയത് എകെജി എസ്ജിഎച്ച്എസ്എസ് പെരളശേരിയാണ്. ഇവിടെ പരീക്ഷ എഴുതിയ 497 വിദ്യാര്‍ഥികളും വിജയിച്ചു.
എയ്ഡഡ് സ്കൂളുകളില്‍ ഏറ്റവും കൂടുതൽ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയത് കടമ്പൂര് എച്ച്എസ്എസാണ്.
പരീക്ഷ എഴുതിയ 1179 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ 579 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസാണ്. ഒൻപത് വിഷയങ്ങളില്‍ 185 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി.
നൂറുമേനി നേടിയ സർക്കാർ സ്കൂളുകള്‍. ബ്രാക്കറ്റില്‍
പരീക്ഷയെഴുതിയ
വിദ്യാര്‍ഥികളുടെ എണ്ണം
കണ്ണാടിപ്പറമ്പ് ഗവ. എച്ച്എസ്എസ് (409), കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസ് ഗേള്‍സ് സ്കൂള്‍ (60), കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസ് (58), കണ്ണൂര്‍ ഗവ. ടൗണ്‍ എച്ച്എസ്എസ് (66), മുഴപ്പിലങ്ങാട് ഗവ. എച്ച്എസ്എസ് (31), തോട്ടട ഗവ എച്ച്എസ്എസ്(98), അഴീക്കോട് ഗവ. ഹൈസ്കൂള്‍ (28), അഴീക്കല്‍ ജിആര്‍എഫ്ടിഎച്ച്എസ് (22), വളപട്ടണം സിഎച്ച്എം എംഎസ്ജിഎച്ച്എസ്എസ് (80), പുഴാതി എച്ച്എസ്എസ് (101), ചാല ഗവ. എച്ച്എസ്എസ് (82), മുണ്ടേരി ഗവ. എസ്എസ് (196), പരിയാരം മെഡിക്കല്‍ കോളജ് പബ്ലിക് സ്കൂള്‍ (29), തലശേരി ഗവ. ഗേള്‍സ് എച്ച്എസ്എസ് (99), തിരുവങ്ങാട് ഗവ. എച്ച്എസ്എസ് (150), കൊടുവള്ളി ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് (61), ചിറക്കര ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് (37), കാവുഭാഗം ജിഎച്ച്എസ്എസ് (16), പാലയാട് ഗവ.എച്ച്എസ് (62), ചുണ്ടങ്ങാപൊയില്‍ ജിഎച്ച്എസ്എസ് (25), കതിരൂര്‍ ജിവിഎച്ച്എസ്എസ് (279), എടയന്നൂര്‍ ജിവിഎച്ച്എസ്എസ് (77), കൂത്തുപറമ്പ് ജിഎച്ച്എസ്എസ് (186), മമ്പറം ജിഎച്ച്എസ്എസ് (78), കോട്ടയം ജിഎച്ച്എസ് (54), വേങ്ങാട് ജിഎച്ച്എസ്എസ് (149), പാല ജിഎച്ച്എസ്എസ് (213), ചെറുവാഞ്ചേരി പാട്യം ഗോപാലന് മെമ്മോറിയല്‍ എച്ച്എസ്എസ് (75), പാട്യം ജിഎച്ച്എസ്എസ് (64), മാലൂര്‍ ജിഎച്ച്എസ്എസ് (173), ആറളം ജിഎച്ച്എസ്എസ് (115), പിണറായി എകെജി മെമ്മോറിയല്‍ ഗവഎച്ച്എസ്എസ് (238), മാഹി സിഇ ഭരതന് ഗവ എച്ച്എസ്എസ് (79), പന്തക്കല്‍ ഐകെ കുമാരന് ഗവ എച്ച്എസ്എസ് (67), മാഹി വിഎന്‍ പുരുഷോത്തമന് ഗവഎച്ച്എസ്എസ് (41), പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഗവഎച്ച്എസ് (99) ചാലക്കര ഉസ്മാന് ഗവ എച്ച്എസ് (45).
നൂറുമേനി നേടിയ എയ്ഡഡ് സ്കൂളുകള്‍
സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂര്‍ (193), സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് കണ്ണൂര്‍ (178), സെന്റ് ജോസഫ്സ് എച്ച്എസ് പേരാവൂര്‍ (294), സാൻതോം എച്ച്എസ്എസ് കൊളക്കാട് (103), സെന്റ് ജോസഫ് എച്ച്എസ് അടയ്ക്കാത്തോട്(54), ഐജെഎംഎച്ച്എസ്എസ് കൊട്ടിയൂര്‍ (174), സെന്റ് മേരീസ് എച്ച്എസ്എസ് എടൂര്‍ (232), സെന്റ് തോമസ് എച്ച്എസ് കരിക്കോട്ടക്കാരി (118), സെന്റ് ജോസഫ് എച്ച്എസ് കുന്നോത്ത് (144), സെന്റ് തോമസ് എച്ച്എസ് കിളിയന്തറ (83), ചൊവ്വ എച്ച്എസ്എസ് (247), സിഎച്ച്എംഎച്ച്എസ്എസ് എളയാവൂര് (974), രാജാസ് എച്ച്എസ്എസ് ചിറക്കല്‍ (57), അഞ്ചരക്കണ്ടി എച്ച്എസ്എസ് (510), ചെമ്പിലോട് എച്ച്എസ് തലവില്‍ (468), കാടാച്ചിറ ഹൈസ്കൂള്‍ (248), ഇഎംഎസ് സ്മാരക ഗവഎച്ച്എസ്എസ് പാപ്പിനിശേരി(264), എസ്എന്‍ ട്രസ്റ്റ് തോട്ടട(141), സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്എസ്എസ് തലശേരി (228), ബിഇഎംപി ഹൈസ്കൂള്‍ തലശേരി(52), എംഎംഎച്ച്എസ്എസ് തലശേരി (283), ഒനിയന്‍ ഹൈസ്കൂള്‍ കോടിയേരി (101), കൂടാളി എച്ച്എസ്എസ് (536), കെപിസിഎച്ച്എസ്എസ് പട്ടാന്നൂര്‍ (381), കോട്ടയം രാജാ എച്ച്എസ് പതിരിയാട് (177), കെകെവി മെമ്മോറിയല്‍ എച്ച്എസ്എസ് പാനൂര്‍(63), പിആര്‍എം എച്ച്എസ്എസ് പാനൂര്‍ (398), രാമവിലാസം എച്ച്എസ്എസ് ചൊക്ലി (502), എന്‍എഎംഎച്ച്എസ്എസ് പെരിങ്ങത്തൂര്‍ (831), പൊട്ടക്കണ്ടി കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയല്‍ എച്ച്എസ്എസ് കടവത്തൂര്‍(188), പിആര്‍ മെമ്മോറിയല്‍ എച്ച്എസ്എസ് കൊളവല്ലൂര്‍ (265), ഇരിട്ടി ഹൈസ്കൂള്‍(281), ശിവപുരം എച്ച്എസ് (194), രാമകൃഷ്ണ എച്ച്എസ് ഒളവിലം (104), കരിയാട് നമ്പ്യാര്‍ എച്ച്എസ് (145), എംഎംഎച്ച്എസ് ന്യൂ മാഹി (208).
previous post