23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ന്യൂ​മോ​കോ​ക്ക​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം തു​ട​ങ്ങി
kannur

ന്യൂ​മോ​കോ​ക്ക​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന്യൂ​മോ​കോ​ക്ക​ല്‍ കോ​ണ്‍​ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ (പി​സി​വി) വി​ത​ര​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു.ന്യൂ​മോ​കോ​ക്ക​സ് ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന ന്യൂ​മോ​ണി​യ, മെ​നി​ഞ്ചൈ​റ്റി​സ് എ​ന്നി​വ​യി​ല്‍ നി​ന്ന് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് പി​സി​വി വാ​ക്സി​ന്‍. സ്ട്രെ​പ്റ്റോ കോ​ക്ക​സ് ന്യൂ​മോ​ണി​യ അ​ഥ​വാ ന്യു​മോ​കോ​ക്ക​സ് പ​ര​ത്തു​ന്ന ഒ​രു കൂ​ട്ടം രോ​ഗ​ങ്ങ​ളെ​യാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗം എ​ന്ന് വി​ളി​ക്കു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റ് ആ​ഴ്ച, 14 ആ​ഴ്ച, ഒ​മ്പ​ത് മാ​സം എ​ന്നീ ഇ​ട​വേ​ള​ക​ളി​ലാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക.
ഒ​രു ഡോ​സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 2000 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ചെ​ല​വേ​റി​യ​ത് കാ​ര​ണം എ​ല്ലാ​വ​രും കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഇ​ത് ന​ല്‍​കാ​റി​ല്ല. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​തോ​ടെ സൗ​ജ​ന്യ​മാ​യി എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഇ​നി വാ​ക്‌​സി​ന്‍ ല​ഭി​ക്കും. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ തൊ​ട്ട് എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്സി​ന്‍ ല​ഭി​ക്കും. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് വാ​ക്സി​ൻ ന​ല്‍​കു​ക. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം.​പ്രീ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​കെ. ര​ത്‌​ന​കു​മാ​രി, ഡോ. ​ബി. സ​ന്തോ​ഷ്, ഡോ. ​എം.​കെ. ഷാ​ജ്, ഡോ. ​ജോ​ജി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയില്‍ ഇന്ന് 974 പേര്‍ക്ക് കൂടി കൊവിഡ്: 938 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor

നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിക്കുന്ന വിസ്മയ സായാഹ്നം പരിപാടി ഇന്ന് (25-09-2021 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 8.30 വരെ)

Aswathi Kottiyoor

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor
WordPress Image Lightbox