24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സ​ർ​ക്കാ​ർ ക​ർ​ഷ​കവ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്
kannur

സ​ർ​ക്കാ​ർ ക​ർ​ഷ​കവ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: റ​ബ​ർ, നാ​ളി​കേ​രം, കു​രു​മു​ള​ക്, ഏ​ലം തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ൾ​ക്കും ക​പ്പ, നേ​ന്ത്ര​ക്കാ​യ് തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ അ​ടി​സ്ഥാ​ന​വി​ല ന​ൽ​കാ​ൻ ത​യാ​റാ​കാ​തെ പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ജോ​ൺ ജോ​സ​ഫും ജോ​ർ​ജ് കാ​നാ​ട്ടും കു​റ്റ​പ്പെ​ടു​ത്തി.
തു​ട​ർ​ച്ച​യാ​യ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ലും കോ​വി​ഡ്, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ലും നാ​ണ്യ-​കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യാ​ലും ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.
റ​ബ​റി​ന് കി​ലോ​ഗ്രാ​മി​ന് 250 രൂ​പ​യും നാ​ളി​കേ​ര​ത്തി​ന് കി​ലോ​ഗ്രാ​മി​ന് 40 രൂ​പ​യും എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്‌​ദാ​നം ന​ൽ​കി​യി​രു​ന്നു. ക​പ്പ, നാ​ളി​കേ​രം, നേ​ന്ത്ര​ക്കാ​യ് തു​ട​ങ്ങി​യ വി​ള​ക​ളു​ടെ സം​ഭ​ര​ണം മാ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്നി​ല്ല.
റ​ബ​റി​ന്‍റെ വി​ല​സ്ഥി​ര​താ ഫ​ണ്ട് മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. ഈ​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് നൂ​റു​കോ​ടി​യി​ലേ​റെ ല​ഭി​ക്കാ​നി​രി​ക്കെ ബ​ജ​റ്റി​ൽ 50 കോ​ടി മാ​ത്ര​മാ​ണ് വ​ക​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. രാ​സ​വ​ള​ത്തി​ന്‍റെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും വ​ൻ വി​ല​വ​ർ​ധ​ന​വും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി​യാ​ണ്.
തേ​ങ്ങ കി​ലോ​യ്ക്ക് 50 രൂ​പ വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കി ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ആ​റ​ളം, കേ​ള​കം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി​യി​ൽ ബ​ഫ​ർ​സോ​ൺ പ​രി​ധി സീ​റോ പോ​യി​ന്‍റാ​യി നി​ജ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ ഉ​ത്ക​ണ്ഠ​യ​ക​റ്റാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ. ​ജോ​ൺ ജോ​സ​ഫും ജോ​ർ​ജ് കാ​നാ​ട്ടും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫിന് കേരളത്തില്‍ റോള്‍ ഇല്ലാതാകും: പിണറായി വിജയൻ…….

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ഇന്ന് 562 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox