26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • പ​ഴ​ശി​രാ​ജാ സ്മാ​ര​കം ച​രി​ത്ര സ്മാ​ര​ക​മാ​ക്കും: കെ.​കെ. ശൈ​ല​ജ
kannur

പ​ഴ​ശി​രാ​ജാ സ്മാ​ര​കം ച​രി​ത്ര സ്മാ​ര​ക​മാ​ക്കും: കെ.​കെ. ശൈ​ല​ജ

മ​ട്ട​ന്നൂ​ർ: ടൂ​റി​സ്റ്റു​ക​ളെ​യും ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ പ​ഴ​ശി​രാ​ജാ സ്മാ​ര​കം ച​രി​ത്ര സ്മാ​ര​ക​മാ​ക്കി മാ​റ്റു​മെ​ന്ന് കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​മ​ഗ്ര ടൂ​റി​സം പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​ശി​യി​ലെ പ​ഴ​ശി​രാ​ജാ സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
പ​ഴ​ശി​രാ​ജാ സ്മാ​ര​കം മ്യൂ​സി​യം, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി വ​ലി​യ ച​രി​ത്ര​സ്മാ​ര​ക​മാ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ടാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​തെ​ന്നും കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ പ​റ​ഞ്ഞു. ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​രും ന​ഗ​ര​സ​ഭ – പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പ​ഴ​ശി കോ​വി​ല​കം, പ​ഴ​ശി സ്മൃ​തി മ​ണ്ഡ​പം, ഐ​ബി, പ​ഴ​ശി ഡാം, ​തി​ല്ല​ങ്കേ​രി ചി​ത്ര​വ​ട്ടം തു​ട​ങ്ങി​യ​വ​യാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്തി​യ റി​പ്പോ​ർ​ട്ട് അ​ടു​ത്ത ദി​വ​സം ടൂ​റി​സം മ​ന്ത്രി​ക്ക് കൈ​മാ​റും. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി.​പ്ര​ശാ​ന്ത്, ആ​ർ​ക്കിടെക്ട് മ​ധു​കു​മാ​ർ, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത വേ​ണു, വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ, മു​ൻ ചെ​യ​ർ​മാ​ൻ കെ. ​ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

Related posts

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു….

Aswathi Kottiyoor

ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്

Aswathi Kottiyoor
WordPress Image Lightbox