27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്
kannur

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

ക​ണ്ണൂ​ര്‍: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് സ​പ്പോ​ര്‍​ട്ടിം​ഗ് സ്‌​കോ​ള​ര്‍​ഷി​പ്പെ​ന്ന പേ​രി​ല്‍ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​താ​യു​ള്ള വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി കേ​ര​ള പോ​ലീ​സ്. ഇ​ല്ലാ​ത്ത സ്‌​കോ​ള​ർ​ഷി​പ്പി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി പേ​രാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നും വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യാ​തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ള്‍ എ​ത്തു​ക​യാ​ണെ​ന്നും കേ​ര​ള പോ​ലീ​സ് ഫേ​സ് ബു​ക്ക് പേ​ജി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മേ വി​ശ്വ​സ​നീ​യ​മു​യു​ള്ള​തെ​ന്നും വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ അ​ക​പ്പെ​ട​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.
കോ​വി​ഡ് സ​പ്പോ​ര്‍​ട്ടിം​ഗ് പ​ദ്ധ​തി പ്ര​കാ​രം ഒ​ന്നു മു​ത​ല്‍ പ്ല​സ്ടു വ​രെ പ​ഠി​ക്കു​ന്ന ഓ​രോ കു​ട്ടി​ക്കും 10,000 രൂ​പ കേ​ന്ദ്ര ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം. യാ​ഥാ​ര്‍​ഥ്യ​മ​റി​യാ​തെ അ​ധ്യാ​പ​ക​ര​ട​ക്കം സ്‌​കൂ​ള്‍ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ ഷെ​യ​ര്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. ര​ജി​സ്ട്രേ​ഷ​നൊ​പ്പം ആ​ധാ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​ങ്ങ​നെ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു

Related posts

കേരളത്തിലേക്ക് ചൈനയില്‍ നിന്നും ടൂറിസ്റ്റുകളെ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 2025 ആകുമ്ബോഴേക്കും ഉത്തരമലബാറിന്റെ ടൂറിസം രംഗത്തെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്, പോ​ലീ​സ് കേ​സെ​ടു​ത്തു

Aswathi Kottiyoor

*4 വർഷമായി കാണാമറയത്ത്; ജസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെലോ നോട്ടിസ്

Aswathi Kottiyoor
WordPress Image Lightbox