24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വാ​ക്സി​​ന്‍ നാ​ളെ മു​ത​ല്‍
kannur

ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വാ​ക്സി​​ന്‍ നാ​ളെ മു​ത​ല്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.
ജി​ല്ലാ ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, കു​ടും​ബാരോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ര്‍​ബ​ന്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങളി​ല്‍ വാ​ക്‌​സി​നേ​ഷ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വാ​ക്സി​നേ​ഷ​ന്‍ ആ​വ​ശ്യ​മു​ള്ള ഗ​ര്‍​ഭി​ണി​ക​ള്‍ cowin.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.തു​ട​ര്‍​ന്ന് ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​രേ​യോ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രേ​യോ അ​റി​യി​ക്കു​ക​യും ചെ​യ്യ​ണം. വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് മു​ന്പ് ഇ​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ ഉ​ള്ള സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​ര്‍​പ്പിക്ക​ണം.എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ളെ 40 ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വീ​തം വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. ബാ​ക്കി​യു​ള്ള ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി അ​വ​ര്‍ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ സ​മീ​പി​ക്ക​ണം. ആ​വ​ശ്യ​മു​ള്ള വാ​ക്സി​ന്‍ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കുന്ന​താ​ണെ​ന്ന് ഡിഎംഒ അ​റി​യി​ച്ചു. ഫോ​ൺ: 8281599680.

Related posts

കൂത്തുപറമ്പ് സബ് ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി –

Aswathi Kottiyoor

പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും………..

Aswathi Kottiyoor

പു​സ്ത​കോ​ത്സ​വം ഒന്പതു മു​ത​ല്‍

Aswathi Kottiyoor
WordPress Image Lightbox