27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
Kerala

നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം.
കേന്ദ്ര സർക്കാരും കേരള സർക്കാരും കോവിഡ് പുനരധിവാസത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും വിദേശത്ത് മരിച്ചവരെ എങ്ങനെ ഉൾക്കൊള്ളിക്കും എന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് പറയുമ്പോഴും ആ പട്ടികയിൽ ഗൾഫിൽ മരിച്ച ഇന്ത്യക്കാർ ഉൾപ്പെടുമോ എന്നതാണ് ആശങ്ക.

ഇന്ത്യക്കാർക്ക് നഷ്ടപരിഹാരം നൽകുമ്പോൾ അതിൽ ഗൾഫിൽ മരിച്ച ഇന്ത്യക്കാരെക്കൂടി ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി സംഘടനകൾ പല നിലയ്ക്കും സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പക്ഷേ, കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് മരിച്ചവരുടെ പട്ടിക കേന്ദ്ര സർക്കാരിന് മുന്നിലേക്ക് എത്തേണ്ടതുണ്ട്. അതിന് മുമ്പ് ഗൾഫിൽ മരിച്ച മലയാളികളുടെ വിവരം സംസ്ഥാന സർക്കാർ ഉൾപ്പെടുത്തണം എന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.

Related posts

ഖാർഗയെ പിന്തുണച്ച്‌ തരൂർ

Aswathi Kottiyoor

ഐ​സ​ക്കും സു​ധാ​ക​ര​നും ഇ​പി​യും ബാ​ല​നു​മി​ല്ല; ശൈ​ല​ജ മ​ട്ട​ന്നൂ​രി​ൽ

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox