പിണറായി വിജയൻ സർക്കാരിലെ മന്ത്രിമാരായ ഇ.പി ജയരാജൻ, എ.കെ ബാലൻ, ജി. സുധാകരൻ, തോമസ് ഐസക്ക്, സി. രവീന്ദ്രനാഥ് എന്നിവർ ഇക്കുറി നിയമസഭയിലേക്കില്ല. നാലുപേരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അഞ്ച് പേരും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
രണ്ട് ടേം മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റിൽ ശക്തമായ അഭിപ്രായം ഉയർന്നുവന്നു. സുധാകരനും ഐസക്കിനും ഇളവ് നൽകണമെന്ന അഭിപ്രായത്തോടും വിയോജിപ്പുണ്ടായി.
ജയരാജൻ സംഘടനാ ചുമതലയിലേക്ക് മാറിയെക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ മട്ടന്നൂരിൽ മത്സരിക്കും.