23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് സ്കൂളില്‍ ചങ്ങാതിക്കൊരു കൈത്താങ്ങ്- സ്മാർട് ഫോണുകൾ കൈമാറി
Kelakam

കേളകം സെന്റ് തോമസ് സ്കൂളില്‍ ചങ്ങാതിക്കൊരു കൈത്താങ്ങ്- സ്മാർട് ഫോണുകൾ കൈമാറി

കേളകം: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കൂട്ടുകാർക്ക് പഠനസൗകര്യം ഒരുക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ‘ചങ്ങാതിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയിലൂടെ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ സ്മാർട്ട് ഫോണുകൾ പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ വാർഡ് മെമ്പർ സുനിത വാത്യാട്ടിന് കൈമാറി. അഞ്ച് സ്മാർട്ട്ഫോണുകളാണ് കൈമാറിയത്. ഒപ്പം വാര്‍ഡ് മെമ്പര്‍ വാങ്ങിനല്‍കുന്ന രണ്ട് ഫോണുകളും സ്കൂളിന് കൈമാറി. അവ ഇന്നുതന്നെ അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു അറിയിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര ആശംസകൾ അർപ്പിച്ചു. അധ്യാപകനായ ഫാ. എൽദോ ജോൺ സന്നിഹിതരായിരുന്നു. സ്കൂള്‍ നോഡല്‍ ഓഫീസര്‍ ടൈറ്റസ് പി സി നന്ദി പറഞ്ഞു.

Related posts

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല സംഘടിപ്പിച്ചു.

Aswathi Kottiyoor

രണ്ടു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി………

Aswathi Kottiyoor

307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോടിൽ വെച്ച് നടന്നു

Aswathi Kottiyoor
WordPress Image Lightbox