27.5 C
Iritty, IN
May 6, 2024
Koothuparamba

ഉപവാസ സമരം നടത്തി

കുത്തുപറമ്പ് :കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ ദുരന്തത്തിൽ ആക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കടകളടച്ച് ഉപവാസ സമരത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ബസ്സ്റ്റാൻഡ് പരിസരം രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഉപവാസ സമരം നടത്തി.T P R അടിസ്ഥാനത്തിൽ A B C D കാറ്റഗറി തീരുമാനം പുനർ പരിശോധിക്കുക.സോണുകൾ നോക്കാതെ കേരളത്തിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം.ഹോട്ടലുകളും റസ്റ്റോറൻറ് കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യം നൽകണം.കോവിഡ നിയന്ത്രണത്തിനായി ശനി ഞായർ ദിവസത്തിലെ ലോക്കഡോൺ ആവശ്യമെങ്കിൽ അത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കണം.ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ കുത്തക കമ്പനികൾക്ക് അവശ്യവസ്തുക്കൾ നൽകുവാനുള്ള സർക്കാറിൻറെ ഉത്തരവിന്റെ മറവിൽ മറ്റു വിവിധ ഉൽപ്പന്നങ്ങളും വിറ്റഴിക്കുകയും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ പോലും യാതൊരു മാനദണ്ഡവും പാലിക്കാതെ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കണം……….
എന്നീ അവശ്യം ഉന്നയിച്ച് നടത്തുന്ന സമര പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുത്തുപറമ്പ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മേഖല സെക്രട്ടറി കെ.രാഘവൻ സ്വാഗതവും മേഖല പ്രസിഡന്റ് വി ഹരിന്ദ്രൻ ന്റെ അദ്യക്ഷതയിൽ ജില്ല സെക്രട്ടറി എ സുധാകരൻ ഉൽഘാടനം ചെയ്തു ചാടങ്ങിൽ പി സി പോക്കുഹാജി, കെ സി ബാലൻ, ഇസ്മയിൽ ചത്തോത്ത് , എ ഭാസ്ക്കരൻ എന്നിവർ ആശംസ പ്രസംഗം നടത്തി ഉപവാസത്തിൽ കുത്തുപറമ്പ് ജനറൽ സെക്രട്ടറി എൻ പി പ്രകാശൻ , അബ്ദുൾ അസീസ് എ. ടി. ഹരിന്ദ്രൻ വി.രാഘവൻ കെ. രജിത്ത് കുമാർ ഐ ആർ പങ്കെടുത്തു

Related posts

കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റിന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

Aswathi Kottiyoor

കൂത്തുപറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ സർജിക്കൽ ഗ്ലൗസ് വിതരണം ചെയ്തു

Aswathi Kottiyoor

സ്നേഹസ്പർശം ,പാലിയേറ്റിവ് കെയർ ദിനം, ജനു: 15 ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox