24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ അംഗങ്ങൾ ഇ​ന്ന് ഉ​പ​വ​സി​ക്കും
kannur

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ അംഗങ്ങൾ ഇ​ന്ന് ഉ​പ​വ​സി​ക്കും

ക​ണ്ണൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ണ്ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ല​യി​ലെ ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണാസ​മ​രം ന​ട​ത്തു​മെ​ന്ന് സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ന് മു​മ്പി​ലും പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി, പാ​നൂ​ർ, കൂ​ത്തു​പ​റ​മ്പ് , മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​മ്പി​ലും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ഉ​പ​വാ​സ സ​മ​രം.
സോ​ണു​ക​ൾ നോ​ക്കാ​തെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണം, ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ന​ൽ​കു​ക, ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട്, പോ​ലു​ള്ള ഓ​ൺ​ലൈ​ൻ കു​ത്ത​ക ക​മ്പ​നി​ക​ൾ നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബാ​ഷി​ത്, എകെഡി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ജ് ജേ​ക്ക​ബ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

കോവിഡ്: ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

Aswathi Kottiyoor

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*

Aswathi Kottiyoor

ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​ൻ ധ്യാ​നം

Aswathi Kottiyoor
WordPress Image Lightbox