26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഓണത്തിന് ഒരു കൊട്ട പൂവ് ; ചെണ്ടുമല്ലിതൈ നടീൽ ഉദ്ഘാടനം നടന്നു
kannur

ഓണത്തിന് ഒരു കൊട്ട പൂവ് ; ചെണ്ടുമല്ലിതൈ നടീൽ ഉദ്ഘാടനം നടന്നു

കണ്ണൂര്‍ ജില്ല പഞ്ചായത്ത് കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ്. ചെണ്ടു മല്ലിയുടെതൈകൾ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നട്ടു.ഒന്‍പത് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ രണ്ടായിരത്തി അഞ്ഞുറോളം ചെണ്ടുമല്ലിതൈകളാണ് ഇക്കുറി നട്ടുപിടിപ്പിക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം അരയേക്കറോളം സ്ഥലത്ത് നടത്തുന്ന ചെണ്ടുമല്ലികൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിയുടെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ബിനോയ് കുര്യന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍ ,ബ്ലോക്ക് പഞ്ചായത്ത് അംഗംപി .സനീഷ്, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.രതീഷ്,എന്‍.ആര്‍.ഇ.ജി.എ.ഇ ഷിഹാസ് മുസ്തഫ, മെഡിക്കല്‍ ഓഫീസര്‍ ചസ്മ ഗ്രിഫിന്‍, ഡോ :രശ്മി,JHI സി.വി.രാധാകൃഷ്ണന്‍, വി. മിനി, ആശുപത്രി ജീവനക്കാർ,ആശവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.”

Related posts

കോ​വി​ഡ് പ്ര​തി​രോ​ധം: ‌ഹോം ​ഐ​സൊ​ലേ​ഷ​നും ക്വാ​റ​ന്‍റൈ​നും ഉ​റ​പ്പാ​ക്കും

Aswathi Kottiyoor

ചെ​ങ്ക​ൽ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor

ഇന്ന് ലോക തണ്ണീർത്തട ദിനം: ജലരേഖയായി കവ്വായിക്കായൽ സംരക്ഷണം

Aswathi Kottiyoor
WordPress Image Lightbox