35.7 C
Iritty, IN
February 29, 2024
  • Home
  • kannur
  • കോ​വി​ഡ് പ്ര​തി​രോ​ധം: ‌ഹോം ​ഐ​സൊ​ലേ​ഷ​നും ക്വാ​റ​ന്‍റൈ​നും ഉ​റ​പ്പാ​ക്കും
kannur

കോ​വി​ഡ് പ്ര​തി​രോ​ധം: ‌ഹോം ​ഐ​സൊ​ലേ​ഷ​നും ക്വാ​റ​ന്‍റൈ​നും ഉ​റ​പ്പാ​ക്കും

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ ഹോം ​ഐ​സൊ​ലേ​ഷ​നും സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ ക്വാ​റ​ന്‍റൈ​നും ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.
ഹോം ​ഐ​സൊ​ലേ​ഷ​നി​ലും ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നി​ല്ലെ​ന്ന് വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ളും ആ​ര്‍​ആ​ര്‍​ടി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് നി​ര്‍​ദേ​ശി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഇ​തി​ന്‍റെ പ്ര​തി​ദി​ന റി​പ്പോ​ര്‍​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കി അ​യ​ക്കു​ക​യും വേ​ണം. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് താ​മ​സി​ക്കു​വാ​നു​ള്ള ഡി​സി​സി​ക​ള്‍ വാ​ര്‍​ഡു​ത​ല​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണം.
കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​തു​പോ​ലെ രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ കൃ​ത്യ​മാ​യ പ​ട്ടി​ക എ​ത്ര​യും​വേ​ഗം ത​യാ​റാ​ക്കി അ​വ​രെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്ക​ണം. ഈ ​കാ​ര്യ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്‌​ട​ര്‍ പ​റ​ഞ്ഞു. വാ​ക്‌​സി​ന്‍ വി​ത​ര​ണം ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ഓ​ണ​ക്കാ​ല​ത്ത് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ന​ല്ല​രീ​തി​യി​ലു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബി​ജു പ്ര​ഭാ​ക​ര്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ
യു​ള്ള​വ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്, ബി​ജു പ്ര​ഭാ​ക​ര്‍, ഡി​പി​സി അം​ഗ​ങ്ങ​ള്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ൽ മൃതസം​സ്കാ​ര​ത്തി​ന് പണം ഈ​ടാ​ക്കും

Aswathi Kottiyoor

പ്ര​കൃ​തി​പ​ഠ​ന സാ​ഹ​സി​ക യാ​ത്ര

Aswathi Kottiyoor

പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox