• Home
  • kannur
  • വ​ന്യ​മൃ​ഗ​ശ​ല്യം; പൊ​റു​തി​മു​ട്ടി മ​ല​യോ​ര​ക​ർ​ഷ​ക​ർ
kannur

വ​ന്യ​മൃ​ഗ​ശ​ല്യം; പൊ​റു​തി​മു​ട്ടി മ​ല​യോ​ര​ക​ർ​ഷ​ക​ർ

വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​ങ്ങ​നെ വി​ളി​ക്ക​രു​ത് അ​വ​ർ മ​നു​ഷ്യ​നൊ​പ്പ​മാ​ണ് പ​ണ്ടു​കാ​ലം മു​ത​ൽ ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന ഒ​രു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ഹ​വ​സി​ച്ചാ​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ണ്ടാ​കി​ല്ല എ​ന്ന മ​റ്റൊ​രു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും കേ​ട്ട് ന​ട്ടം തി​രി​യു​ക​യാ​ണ് വ​നാ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക​ർ.
പു​തി​യ മ​ന്ത്രി​മാ​ർ വ​ന്ന​പ്പോ​ൾ വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ലും ഇ​ട​പെ​ട​ലി​ലും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന മ​ല​യോ​ര​ക​ർ​ഷ​ക​ർ​ക്ക് ഇ​നി പ്ര​തീ​ക്ഷ​യ്ക്കു വ​ക​യി​ല്ല എ​ന്ന​ത​ര​ത്തി​ലാ​ണ് മ​ന്ത്രി​മാ​രു​ടെ പ്ര​സ്താ​വ​ന​ക​ൾ.
പ​ണ്ടു​കാ​ലം മു​ത​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ മ​നു​ഷ്യ​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ൾ അ​ന്ന് മ​നു​ഷ്യ​ന് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി ഭ​ക്ഷി​ക്കു​ന്ന​തി​നോ മെ​രു​ക്കി പ​രി​പാ​ലി​ക്കു​ന്ന​തി​നോ യാ​തൊ​രു വി​ല​ക്കു​മു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നു​കൂ​ടി അ​ദ്ദേ​ഹം പ​റ​യേ​ണ്ട​താ​യി​രു​ന്നു. ക​ഴി​ഞ്ഞ 50 വ​ർ​ഷം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ വ​ന​വി​സ്തൃ​തി​യു​ടെ കാ​ര്യ​ത്തി​ലും മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും വ​ൻ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വ​ന​വി​സ്തൃ​തി കേ​ന്ദ്ര ശ​രാ​ശ​രി​യേ​ക്കാ​ളും മു​ക​ളി​ലാ​ണ്.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര​ത്ത് 13 പേ​രു​ടെ ജീ​വ​നാ​ണ് ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് കാ​ട്ടാ​ന ആ​ക്ര​മ​ണം മൂ​ലം ന​ഷ്ട​മാ​യ​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്കാ​ണ് ആ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി വി​നോ​ദ് , കൊ​ട്ടി​യൂ​ർ പ​ന്നി​യാം​മ​ല​യി​ലെ വേ​ലി​ക്ക​ക​ത്ത് മാ​ത്യു തു​ട​ങ്ങി​യ​വ​ർ ഇ​പ്പോ​ഴും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കി​ട​പ്പി​ലാ​ണ്.
വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്ത​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ സ്വ​യം കു​ടി​യി​റ​ങ്ങി​പ്പോ​യി എ​ന്നാ​ണു ക​ണ​ക്ക്. ബാ​ക്കി​യു​ള്ള​വ​ർ കൃ​ഷി​ഭൂ​മി ഉ​പേ​ക്ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. മ​ല​മു​ക​ളി​ലെ ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​യ​തോ​ടെ ഇ​പ്പോ​ൾ ടൗ​ണു​ക​ളി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ആമ്പുലൻസിലിടിച്ച ലോറിയുടെ ഡ്രൈവർ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ കിണറ്റിൽ വീണു

Aswathi Kottiyoor

കാ​ർ​ഷി​കമേ​ഖ​ല​യി​ൽ അ​ഞ്ചു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox