30 C
Iritty, IN
October 2, 2024
  • Home
  • kannur
  • അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ വി​ക​സ​നം:മു​ഴു​വ​ന്‍ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു
kannur

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ വി​ക​സ​നം:മു​ഴു​വ​ന്‍ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. തു​റ​മു​ഖ​ത്തോ​ടു ചേ​ര്‍​ന്നു​ള്ള 4.70 ഏ​ക്ക​ർ സ്ഥ​ല​ത്തി​ല്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ള്ള 30 സെ​ന്‍റ് കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ​യാ​ണി​ത്. അ​ഴീ​ക്ക​ല്‍ നോ​ര്‍​ത്ത് വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ രേ​ഖ കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എ​ല്‍​എ സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ വി.​കെ. ഷാ​ജി ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ പി. ​സു​നി​ല്‍ കു​മാ​റി​ന് കൈ​മാ​റി.
അ​ഴീ​ക്ക​ല്‍ പ്ര​ദേ​ശ​ത്തി​ന്‍റെ​യും ക​ണ്ണൂ​ർ ജി​ല്ല​യു​ടെ​ത​ന്നെ​യും പു​രോ​ഗ​തി​യി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള നി​ര്‍​ണാ​യ​ക ചു​വ​ടു​വ​യ്പാ​ണ് ഇ​തി​ലൂ​ടെ സാ​ധ്യ​മാ​യ​തെ​ന്ന് കെ.​വി. സു​മേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
2007ലാ​ണ് തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ 4.70 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​റ​മു​ഖ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ 4.40 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു​വെ​ങ്കി​ലും തു​റ​മു​ഖ​ത്തോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന 30 സെ​ന്‍റ് ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ ഉ​ട​മ​ക​ള്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് തു​റ​മു​ഖ വി​ക​സ​നം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.
തു​റ​മു​ഖ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ 14ന് ​ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്.
അ​ഴീ​ക്ക​ല്‍ തു​റ​മു​ഖം ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ എം. ​പ്ര​കാ​ശ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ജീ​ഷ്, അം​ഗം കെ.​സി. ഷ​ദീ​റ, എ​ല്‍​എ സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ വി.​കെ. ഷാ​ജി, ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ പി.​സു​നി​ല്‍ കു​മാ​ര്‍, ഹാ​ര്‍​ബ​ര്‍ വാ​ര്‍​ഫ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഇ.​പി. ന​മീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണൂരിൽ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ്ക്കൾ; കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം, ആഴത്തിൽ മുറിവ്

Aswathi Kottiyoor

സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ നിരീക്ഷണത്തിൽ

Aswathi Kottiyoor

കിലോവിന് 112 രൂപ: കശുവണ്ടി കർഷകർക്ക് ഇക്കുറിയും തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox