28.1 C
Iritty, IN
November 21, 2024
  • Home
  • kannur
  • ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ‌‌
kannur

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ‌‌

ക​ണ്ണൂ​ർ: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​രു​പ​താ​മ​ത് അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ലോ​ക​ത്തി​ലെ വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലെ അ​തി​സ​മ്പ​ന്ന​ർ പ​ഠി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളെ മാ​തൃ​ക​യാ​ക്കി കൊ​ണ്ടു​വ​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്ക് പ്രാ​പ്യ​ത​യും തു​ല്യ​ത​യും നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സം ക​ൺ​ക​റ​ന്‍റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ങ്കി​ലും ഏ​ക​പ​ക്ഷീ​യ​മാ​യി കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ​യും സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ന​യ​ങ്ങ​ളാ​ണ് അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. അ​ക്കാ​ഡ​മി​ക് ബാ​ങ്ക് ഓ​ഫ് ക്രെ​ഡി​റ്റ് സ​മ്പ്ര​ദാ​യ​വും ബ്ലെ​ൻ​ഡ​ഡ് മോ​ഡ് പ​ഠ​ന​രീ​തി​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ജ​ന​കീ​യ​ത ത​ക​ർ​ക്കു​മെ​ന്ന് സി​ൻ​ഡി​ക്ക​റ്റ് അം​ഗം പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന് അ​നു​ബ​ന്ധ​മാ​യ മ​റ്റൊ​രു പ്ര​മേ​യ​വും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ജ​ന​വി​രു​ദ്ധ​ത വ്യ​ക്ത​മാ​ക്കി കൗ​ൺ​സി​ൽ അം​ഗം ഡോ. ​പി. ര​ഘു​നാ​ഥ് അ​വ​ത​രി​പ്പി​ച്ചു.
വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എ.​സാ​ബു, ര​ജി​സ്ട്രാ​ർ ഇ.​വി.​പി.​മു​ഹ​മ്മ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
23 പേ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ങ്ങ​ളി​ൽ ചി​ല​തൊ​ഴി​കെ മ​റ്റെ​ല്ലാം മേ​ൽ​ന​ട​പ​ടി​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. വി​വി​ധ പ്ര​മേ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ.​ടി.​പി. അ​ഷ്റ​ഫ്, ഡോ.​കെ.​ടി. ച​ന്ദ്ര​മോ​ഹ​ൻ, ഡോ.​പി.​കെ.​പ്ര​സാ​ദ​ൻ, എം.​സി.​രാ​ജു, ഡോ.​രാ​ഖി രാ​ഘ​വ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മാ​ന​മാ​യ സ്കൂ​ളു​ക​ൾ, പ​ഠ​ന​വ​വ​കു​പ്പു​ക​ൾ എ​ന്നി​വ ഏ​കീ​ക​രി​ക്കു​ന്ന​തി​നും വി​വി​ധ ഫാ​ക്ക​ൽ​റ്റി​ക​ൾ സം​ബ​ന്ധി​ച്ചു പ​ഠി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ കോ​ഴ്സു​ക​ളു​ടെ നാ​മ​ക​ര​ണം സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നും ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. ബ​ധി​ര-​മൂ​ക വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യെ​ഴു​തു​മ്പോ​ൾ വ്യാ​ഖ്യാ​താ​വി​നെ അ​നു​വ​ദി​ക്കാ​നും അ​തി​നു​ള്ള പാ​ന​ൽ രൂ​പീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​നും അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ 2016 മു​ത​ൽ വൈ​സ് ചാ​ൻ​സ​ല​ർ പാ​സാ​ക്കി​യ 270ല​ധി​കം ഉ​ത്ത​ര​വു​ക​ൾ​ക്കും വി​വി​ധ പ​ഠ​ന​ബോ​ർ​ഡു​ക​ൾ പാ​സാ​ക്കി​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കും അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. എ​ക്വി​വാ​ല​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പു​തു​കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ഷം​തോ​റും അ​ക്കാ​ഡ​മി​ക് ശി​ല്പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ച്ച് അ​ക്കാ​ഡ​മി​ക് ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ക, അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​ഭ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ത​ന​ത് ഗ​വേ​ഷ​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക,∙മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ശാ​സ്ത്ര​വി​ജ്ഞാ​നം പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക, ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ശി​ല്പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പു​റ​ത്തു​ള്ള ഡീ​ൻ​മാ​രും പ​ങ്കെ​ടു​ത്തു

Related posts

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ശു​മാ​വ് കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്നു

Aswathi Kottiyoor

സ്‌​നേ​ഹ​യാ​നം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന് ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor
WordPress Image Lightbox