34.6 C
Iritty, IN
March 2, 2024
  • Home
  • kannur
  • മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന് ഭ​ര​ണാ​നു​മ​തി
kannur

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന് ഭ​ര​ണാ​നു​മ​തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ക സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യാ​യ മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു സ്ഥാ​പി​ക്കാ​ൻ 29.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ 2021-22 വ​ർ​ഷ​ത്തെ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സം പീ​ഡി​യാ​ട്രി​ക് ഒ​പി സൗ​ക​ര്യ​വും 12 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ പീ​ഡി​യാ​ട്രി​ക് വാ​ർ​ഡും 12 ന​വ​ജാ​ത ശി​ശു​ക്ക​ളെ കി​ട​ത്താ​വു​ന്ന എ​സ്എ​ൻ​സി​യു സൗ​ക​ര്യ​വും നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു സൗ​ക​ര്യം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. നേ​ര​ത്തെ എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​നം യോ​ഗം ചേ​ർ​ന്ന് ആ​ശു​പ​ത്രി വി​ക​സ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തി​രു​ന്നു.

പു​തി​യ കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണം, അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​നം സ്ഥാ​പി​ക്ക​ൽ, പ​വ​ർ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം, പു​തി​യ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ൽ, ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്ക​ൽ, ജ​ന​റേ​റ്റ​ർ റൂം, ​ഓ​ഫീ​സ് ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി 7.62 കോ​ടി രൂ​പ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു.

Related posts

ജില്ലയില്‍ 646 പേര്‍ക്ക് കൂടി കൊവിഡ്; 631 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍

Aswathi Kottiyoor

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

Aswathi Kottiyoor
WordPress Image Lightbox