കാക്കയങ്ങാട് : യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാക്കയങ്ങാട് ടൗണിൽ ജനകീയ വിചാരണ സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗo ജൂബിലി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിജോ അറയ്ക്കൽ, ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ നിധിൻ പി.വി, ജോഫിൻസ് ജെയിംസ്, സിനോ ജോസ്, അജിനാസ് പേരാവൂർ, സനിൽ നടുവനാട്, കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, കോൺഗ്രസ് നേതാക്കളായ വി രാജു, സണ്ണി മേച്ചേരി, അരിപ്പയിൽ മജീദ്, ആർ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
കൊട്ടേഷൻ -ലഹരിമരുന്ന് മാഫിയകളുമായുള്ള സിപിഐഎം -ഡിവൈഎഫ്ഐ ബന്ധം നാടിനാപത്ത്, വളർത്തുന്നതും തളർത്തുന്നതും നിങ്ങളാണ് സിപിഎമ്മേ എന്നീ വാക്യങ്ങൾ ഉയർത്തിയാണ് ജനകീയ വിചാരണ സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും യൂത്ത് കോൺഗ്രസ് ഇന്നേദിനം ജനകീയ വിചാരണ സംഘടിപ്പിക്കുകയുണ്ടായി. പ്രവർത്തകരായ നൗഫൽ ആറളം , ഷിജിൽ ,മൊയ്ദീൻ പാറക്കണ്ടം, ജിബിൻ ജെയ്സൺ, അരുൺ പ്രസൂദ്, ആദർശ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.