22.4 C
Iritty, IN
October 3, 2023
  • Home
  • kakkayangad
  • മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ സരസ്വതി മണ്ഡപ സമർപ്പണവും കഥകളി ഉത്സവവും 15-ന്……………
kakkayangad

മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ സരസ്വതി മണ്ഡപ സമർപ്പണവും കഥകളി ഉത്സവവും 15-ന്……………

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ സരസ്വതി മണ്ഡപത്തിന്റെയും കോട്ടയത്ത് തമ്പുരാൻ സ്മൃതി മൃദംഗ ശൈലേശ്വരി പുരസ്കാരത്തിന്റെയും സമർപ്പണവും കഥകളി ഉത്സവാരംഭവും 15-ന് നടക്കും. കണ്ണൂർ ആരാധന ജൂവലറി ഉടമ ജി.വി.മോഹനനും കുടുംബവും നിർമിച്ച് നൽകിയ സരസ്വതി മണ്ഡപത്തിന്റെ സമർപ്പണം രാവിലെ 10.20-നും 11.20-നും ഇടയിലാണ്. തുടർന്ന് നടക്കുന്ന ചടങ്ങിൽ കഥകളിയുടെ പ്രോത്സാഹനത്തിനുള്ള പ്രഥമ കോട്ടയത്ത് തമ്പുരാൻ സ്മൃതി മൃദംഗശൈലേശ്വരി പുരസ്കാരം മദ്ദളവാദകൻ ചെർപ്പുളശ്ശേരി ശിവന്‌ സമ്മാനിക്കും.

മൃദംഗശൈലേശ്വരി ദേവസ്വം ചെയർമാൻ എ.കെ.മനോഹരൻ അധ്യക്ഷത വഹിക്കും. ശശി പുത്തൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി അവാർഡ് സമർപ്പണം നടത്തും.

എം.ജയചന്ദ്രൻ ദാരുശില്പ സമർപ്പണം നടത്തും. കഥകളിയുടെ യുവപ്രതിഭയ്ക്കുള്ള മൃദംഗശൈലേശ്വരി സുവർണമുദ്ര പുരസ്കാരജേതാവിനെ തിരഞ്ഞെടുക്കൽ ബദരീനാഥ്‌ റാവൽജി ഈശ്വരപ്രസാദ്‌ നമ്പൂതിരി നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുദിവസം നീളുന്ന കഥകളി ഉത്സവം ആരംഭിക്കും. കേരളത്തിലെ പ്രശസ്തരായ അൻപതോളം കഥകളി കലാകാരന്മാർ കഥകളി മഹോത്സവത്തിൽ അണിനിരക്കുമെന്നും അടുത്ത വർഷം മുതൽ ഇത് 10 ദിവസത്തെ മഹോത്സവമായി മാറ്റാൻ ആലോചിക്കുന്നതായും കഥകളി മഹോത്സവം കോ ഓർഡിനേറ്റർ രേണുകാ വർമ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, മൃദംഗശൈലേശ്വരി ദേവസ്വം ചെയർമാൻ എ.കെ.മനോഹരൻ, കെ.പി.കുഞ്ഞിരാമൻ, എം.കെ.പ്രഭാകരൻ, പങ്കജാക്ഷൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

Related posts

വന്യമൃഗ ശല്യം ; കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox