25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും
Iritty

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും

ഇരിട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യ മില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യ മൊരുക്കുന്നതിനായുള്ള വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷത വഹിച്ചു . പദ്ധതിയുടെ ആദ്യ ഘട്ടമായിസ്കൂളിലെ അധ്യാപരുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ചുള്ള ഇരുപത് സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികൾക്ക് വേദിയിൽ വെച്ച് കൈമാറി.
പ്രഥമാധ്യാപകൻ എം. ബാബു , നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ടി.കെ. ഫസീല, കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, കെ. നന്ദനൻ, വി.പി. അബ്ദുൾ റഷീദ്, പ്രിൻസിപ്പാൾ കെ. ഇ . ശ്രീജ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, മദർ പി ടി എ പ്രസിഡണ്ട് ലിസമ്മ വർഗീസ്, അധ്യാപകരായ കെ. ബെൻസിരാജ്, പി.വി.ശശീന്ദ്രൻ ,കെ.വി. പ്രസാദ് എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടി മെഗാ ക്യാമ്പിൽ 822 പേർ വാക്സിൻ സ്വീകരിച്ചു

Aswathi Kottiyoor

കോളാരിയിൽ കാർ പോസ്റ്റിൽ ഇടിച്ച് 5 പേർക്ക് പരിക്ക്

Aswathi Kottiyoor

നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണം – കർഷക മോർച്ച

Aswathi Kottiyoor
WordPress Image Lightbox