23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇരിട്ടി മെഗാ ക്യാമ്പിൽ 822 പേർ വാക്സിൻ സ്വീകരിച്ചു
Iritty

ഇരിട്ടി മെഗാ ക്യാമ്പിൽ 822 പേർ വാക്സിൻ സ്വീകരിച്ചു

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സംഘടിപ്പിച്ച 60 കഴിഞ്ഞവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ മെഗാ ക്യാമ്പിൽ 822 പേർ വാക്സിൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടെയും ഇരിട്ടി മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് . ഇരിട്ടി മുനിസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ 60 വയസ്സുകഴിഞ്ഞവരാണ് ക്യാമ്പിലെത്തിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ, ഡോ. അർജുൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, എം.ജി. കോളേജ് പ്രിൻസിപ്പൽ ഡോ. വി.അജിത, തുടങ്ങിയവർ നേതൃത്വം നൽകി. ഇരിട്ടി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ ചായയും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.

Related posts

ആജീവനാന്തം പ്രതിമാസം രണ്ടായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇരിട്ടി ഡി വൈ എസ് പി

ആറളം ഫാമിൽ യുവാവിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ.

𝓐𝓷𝓾 𝓴 𝓳

ലെൻസ് ഫെഡ് താലൂക്ക് സമ്മേളനം നടത്തി

WordPress Image Lightbox