27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • 20 കേ​ന്ദ്ര​ങ്ങ​ളി​ല്‍കൂ​ടി നെ​റ്റ്‌​വ​ര്‍​ക്ക് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു
kannur

20 കേ​ന്ദ്ര​ങ്ങ​ളി​ല്‍കൂ​ടി നെ​റ്റ്‌​വ​ര്‍​ക്ക് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

ക​ണ്ണൂ​ർ: കോ​വി​ഡ് ര​ണ്ടാംത​രം​ഗം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടി നെ​റ്റ്‌​വ​ര്‍​ക്ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ഡി​സ്ട്രി​ക്ട് ഇ ​ഗ​വേ​ര്‍​ണ​ന്‍​സ് ഫ​ണ്ടി​ല്‍ നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന് ബി​എ​സ്എ​ന്‍​എ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തി​രു​മേ​നി, പാ​മ്പ​ന്‍​ക​ല്ല്, ക​ന്നി​ക്ക​ളം, പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്തി​ലെ കൂ​ടം, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യി​ല്‍​പ്പ​ടി, കൊ​ര​ഞ്ഞി, പാ​ല​ത്താ​ഴെ, പാ​ല​മേ​ലെ, പേ​രാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​റ​ങ്ങോ​ട്ട്, എ​ട​പ്പ, കു​ണ്ടേ​ന്‍​കാ​വ്, കാ​ക്കേ​നി, ചു​ണ്ട​ക്കാ​ട്, വ​ട്ട​ക്ക​ര, പാ​ട്യം പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ങ​ളം, ക​ട​വി​ല്‍, അ​ത്ത്യാ​റ വെ​ളു​മ്പ​ത്ത്, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​നി​യാ​ട്, പാ​ത്തി​ക്ക​ല്‍ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നെ​റ്റ് വ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക.ഇ​തി​നു പു​റ​മെ, വി​വി​ധ നെ​റ്റ്‌വ​ര്‍​ക്ക് സേ​വ​ന ദാ​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ട​വ​റു​ക​ള്‍ സ്ഥാ​പി​ച്ചും കേ​ബി​ളു​ക​ള്‍ വ​ഴി​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
പ്ര​സീ​ത അ​ഴീ​ക്കോ​ടി​ന്‍റെ ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്തു

Related posts

കണ്ണൂർ ജില്ലയിൽ ഇന്ന് 273 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………

Aswathi Kottiyoor

‘കണ്ണൂര്‍ കാഴ്ചകള്‍’ വീഡിയോ നിര്‍മ്മാണ മത്സരം; അവസാന തീയ്യതി സപ്തംബർ 15

Aswathi Kottiyoor

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏപ്രില്‍ 12 മുതല്‍ 30 വരെ മൊബൈല്‍ അദാലത്തും നിയമ ബോധവത്കരണവും സംഘടിപ്പിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox