കണ്ണൂർ: കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ കോളനികള്‍ ഉള്‍പ്പെടെ 20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഡിസ്ട്രിക്ട് ഇ ഗവേര്‍ണന്‍സ് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന് ബിഎസ്എന്‍എലിനെ ചുമതലപ്പെടുത്തി.
ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, പാമ്പന്‍കല്ല്, കന്നിക്കളം, പെരിങ്ങോം പഞ്ചായത്തിലെ കൂടം, മുഴക്കുന്ന് പഞ്ചായത്തിലെ ഉളിയില്പ്പടി, കൊരഞ്ഞി, പാലത്താഴെ, പാലമേലെ, പേരാവൂര്‍ പഞ്ചായത്തിലെ പറങ്ങോട്ട്, എടപ്പ, കുണ്ടേന്‍കാവ്, കാക്കേനി, ചുണ്ടക്കാട്, വട്ടക്കര, പാട്യം പഞ്ചായത്തിലെ വെങ്ങളം, കടവില്‍, അത്ത്യാറ വെളുമ്പത്ത്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ കനിയാട്, പാത്തിക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് നെറ്റ് വര്‍ക്ക് സൗകര്യമൊരുക്കുക.ഇതിനു പുറമെ, വിവിധ നെറ്റ്വര്‍ക്ക് സേവന ദാതാക്കളുടെ സഹകരണത്തോടെ ടവറുകള്‍ സ്ഥാപിച്ചും കേബിളുകള്‍ വഴിയും വിവിധ പ്രദേശങ്ങളില്‍ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നു.
പ്രസീത അഴീക്കോടിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു
previous post