23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ചെ​റു​ധാ​ന്യ കൃ​ഷി​യുമായി ആ​റ​ളം പ​ഞ്ചാ​യ​ത്ത്
Iritty

ചെ​റു​ധാ​ന്യ കൃ​ഷി​യുമായി ആ​റ​ളം പ​ഞ്ചാ​യ​ത്ത്

എ​ടൂ​ർ: ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യെ​ക്കു​റി​ച്ചു​ള​ള അ​റി​വു​ക​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​രാ​നും ചെ​റു​ധാ​ന്യ​ക്കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ആ​റ​ളം പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും. മു​ത്താ​റി, ചാ​മ, തി​ന, കു​തി​ര​വാ​ലി, വ​ര​ഗ് എ​ന്നി​വ​യാ​ണ് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ മാ​ത്ര​മാ​യി ചെ​യ്തു വ​രു​ന്ന ഈ ​കൃ​ഷി​ക​ൾ ഇ​നി മു​ത​ൽ ആ​റ​ള​ത്തി​ന്‍റെ മ​ണ്ണി​ലും വി​ള​യി​ച്ചെ​ടു​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ആ​റ​ളം കൃ​ഷി​ഭ​വ​ൻ. 200 കു​ടും​ബ​ങ്ങ​ളി​ലാ​യി 15 ഹെ​ക്ട​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ചാ​മ​യും മു​ത്താ​റി​യും ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​ത്തി​രു​ന്നു. ടി​ആ​ർ​ഡി​എ​മ്മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യാ​ണ് ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ലി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. താ​ര​ത​മ്യേ​ന മ​റ്റു ധാ​ന്യ​കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് ചെ​ല​വ് കു​റ​ഞ്ഞ​തും ഗു​ണ​മേ​ന്മ ഏ​റി​യ​തു​മാ​യ ഇ​ത്ത​രം ധാ​ന്യ​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​തി​ലൂ​ടെ ആ​റ​ളം പ​ഞ്ചാ​യ​ത്തി​നെ മി​ല്ല​റ്റ് വി​ല്ലേ​ജ് ആ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.
ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ വി​ത്ത് അ​ട്ട​പ്പാ​ടി​യി​ൽ നേ​രി​ട്ട് പോ​യി എ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ്ലോ​ക്ക് 13 ൽ ​അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്ത് വി​ത്തി​ട്ടു​കൊ​ണ്ട് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി രാ​ജേ​ഷ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ൻ​മാ​രാ​യ ജോ​സ് അ​ന്ത്യം കു​ളം, കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. കോ​കി​ല, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി.​കെ. സു​മേ​ഷ്, പ്ര​മോ​ട്ട​ർ അ​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കുന്നോത്ത് ആദിവാസിയുടെ വീട് പൊളിച്ചു നീക്കിയ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ.അഡ്വ.സണ്ണി ജോസഫ്…………….

Aswathi Kottiyoor

വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്: മാക്കൂട്ടത്ത് കർണാടക നിയന്ത്രണം കടുപ്പിച്ചു……….

Aswathi Kottiyoor

പുന്നാട് വന്ദനത്തിൽ ആലച്ചേരി മേനച്ചോടി സ്കൂൾ റിട്ട. അദ്ധ്യാപകൻ ഓമനക്കുട്ടൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox