25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തി​യ​റ്റ​റു​ക​ളു​ടെ വൈ​ദ്യു​തി ബി​ല്ലി​ൽ 50 ശ​ത​മാ​നം ഇ​ള​വ്; ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി
Kerala

തി​യ​റ്റ​റു​ക​ളു​ടെ വൈ​ദ്യു​തി ബി​ല്ലി​ൽ 50 ശ​ത​മാ​നം ഇ​ള​വ്; ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​എ​സ്ഇ​ബി ആ​ശ്വാ​സ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 500 വാ​ട്സ് വ​രെ ക​ണ​ക്ട​ഡ് ലോ​ഡു​ള്ള പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 30 യൂ​ണി​റ്റ് വ​രെ​യു​ള്ള ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. നേ​ര​ത്തെ പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 20 യൂ​ണി​റ്റ് വ​രെ​യു​ള്ള ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി​രു​ന്നു ഈ ​ആ​നു​കൂ​ല്യം ന​ൽ​കി​വ​ന്ന​ത്.

1000 വാ​ട്സ് വ​രെ ക​ണ​ക്ട​ഡ് ലോ​ഡ് ഉ​ള്ള​തും പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 50 യൂ​ണി​റ്റ് വ​രെ മാ​ത്രം ഉ​പ​ഭോ​ഗ​മു​ള്ള​തു​മാ​യ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യൂ​ണി​റ്റ് ഒ​ന്നി​ന് 1.50 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു. നേ​ര​ത്തെ ഇ​ത് 20 യൂ​ണി​റ്റ് വ​രെ മാ​ത്രം ഉ​പ​ഭോ​ഗ​മു​ള്ള ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.

വാ​ണി​ജ്യ വ്യാ​വ​സാ​യി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ‌മെ​യ് മാ​സ​ത്തെ ഫി​ക്സ​ഡ്/​ഡി​മാ​ൻ​ഡ് ചാ​ർ​ജി​ൽ 25 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കി. സി​നി​മ തീ​യ​റ്റ​റു​ക​ൾ​ക്ക് മെ​യ് മാ​സ​ത്തെ ഫി​ക്സ​ഡ്/​ഡി​മാ​ൻ​ഡ് ചാ​ർ​ജി​ൽ 50 ശ​ത​മാ​നം ഇ​ള​വും ന​ൽ​കും. ഇ​ള​വു​ക​ൾ ക​ഴി​ച്ച് ബാ​ക്കി​യു​ള്ള തു​ക പ​ലി​ശ​ഹി​ത​മാ​യ മൂ​ന്ന് ത​വ​ണ​ക​ളാ​യി സെ​പ്റ്റം​ബ​ർ 30 വ​രെ അ​ട​യ്ക്കാം. ഈ ​കാ​ല​യ​ളി​വി​ലെ ബി​ൽ​ത്തു​ക ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ തു​ട​ര്‍​ന്നു​ള്ള ബി​ല്ലു​ക​ളി​ല്‍ ക്ര​മ​പ്പെ​ടു​ത്തി ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

ബർ​ഗറിലും പീസയിലും പ്ലാസ്റ്റിക്കിനെ മൃദുവാക്കുന്ന മായം; പ്രത്യുത്പാദനത്തെ വരെ ബാധിക്കാമെന്ന് പഠനം.

Aswathi Kottiyoor

കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി

Aswathi Kottiyoor

മൊറോക്കോ ഭൂകമ്പം; മരണസംഖ്യ 800 കടന്നു

Aswathi Kottiyoor
WordPress Image Lightbox