• Home
  • Kerala
  • ബർ​ഗറിലും പീസയിലും പ്ലാസ്റ്റിക്കിനെ മൃദുവാക്കുന്ന മായം; പ്രത്യുത്പാദനത്തെ വരെ ബാധിക്കാമെന്ന് പഠനം.
Kerala

ബർ​ഗറിലും പീസയിലും പ്ലാസ്റ്റിക്കിനെ മൃദുവാക്കുന്ന മായം; പ്രത്യുത്പാദനത്തെ വരെ ബാധിക്കാമെന്ന് പഠനം.

ജീവിതശൈലീ രോ​ഗങ്ങൾ കൂടുന്നതിൽ കഴിക്കുന്ന ഭക്ഷണങ്ങൾക്കും പങ്കുണ്ടെന്ന തരത്തിൽ നിരവധി പഠനങ്ങൾ പുറത്തുവന്നിരുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങളിൽ പലതും ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരം ഭക്ഷണസാധനങ്ങളിൽ പലതിലും ചേർക്കുന്ന മായം ​ഗുരുതര ആരോ​ഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ മൃദുവാക്കാൻ ഉപയോ​ഗിക്കുന്ന ഫാലേറ്റ്സ്(Phthalate) എന്ന കെമിക്കലിന്റെ സാന്നിധ്യം വൻകിട ബ്രാൻഡുകളുടെ ബർ​ഗർ, പിസ, ചിക്കൻ വിഭവങ്ങൾ പോലുള്ളവയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുതിയ പഠനം.

അമേരിക്കയിലെ പ്രശസ്ത ഭക്ഷണശൃംഖലകളായ മക്ഡൊണാൾ‍ഡ്സ്, പിസാ ഹട്ട്, ബർ​ഗർ കിങ്, ടാകോ ബെൽ, ചിപോടെൽ തുടങ്ങിയവയിൽ ഉൾപ്പെടെ നൽകുന്ന ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. ഫ്രൈസ്, ചിക്കൻ ന​ഗെറ്റ്സ്, ചിക്കൻ ബരിറ്റോസ്, ചീസ് പിസാ തുടങ്ങി അറുപത്തിനാലോളം ഭക്ഷണ സാമ്പിളുകളാണ് ​ഗവേഷകർ പരിശോധനയ്ക്കെടുത്തത്. ഇവയിൽ എൺപതുശതമാനത്തോളം ഭക്ഷണത്തിലും ഡിഎൻബിപി എന്ന ഫാലേറ്റ് കണ്ടെത്തിയെന്ന് ​ഗവേഷകർ പറയുന്നു. എഴുപതു ശതമാനത്തോളം ഡിഇഎച്ച്പി എന്ന ഫാതലേറ്റും കണ്ടെത്തുകയുണ്ടായി.

ചിക്കൻ ബരിറ്റോസ്, ചീസ് ബർ​ഗർ തുടങ്ങിയവയിൽ കൂടിയ അളവിലും ചീസ് ബർ​ഗറിൽ കുറഞ്ഞ അളവിലുമാണ് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇരു കെമിക്കലുകളും പ്രത്യുപാദനത്തെ വരെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പഠനത്തിൽ പറയുന്നു.

സൗന്ദര്യവർധക ഉത്പന്നങ്ങൾ, ഡിറ്റർജന്റ്, ഡിസ്പോസിബിൾ ​ഗ്ലൗവ്സ്, ഫുഡ് പാക്കേജുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കാൻ ഉപയോ​ഗിക്കുന്നവയാണ് ഫാലേറ്റുകൾ. പ്ലാസ്റ്റിക്കിനെ മൃദുവും വഴക്കമുള്ളതുമാക്കാൻ സഹായിക്കുന്നവയാണ് ഇവ. പ്രത്യുപാദനത്തെ ബാധിക്കുന്നതു കൂടാതെ ആസ്ത്മ, തലച്ചോറ് സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ എന്നിവയും ഈ കെമിക്കൽ മൂലം ഉണ്ടായേക്കാമെന്ന് പഠനത്തിൽ പറയുന്നു.

ജോർജ് വാഷിങ്ടൺ സർവകലാശാല, സൗത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബോസ്റ്റൺ സർവകലാശാല, ഹാർവാഡ് സർവകലാശാല തുടങ്ങിയവയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ജേർണൽ‌ ഓഫ് എക്സ്പോഷർ സയൻസ് ആൻഡ് എൻവയോൺമെന്റൽ എപിഡെമിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു ന​ഗരത്തിൽ നിന്നുള്ള ഭക്ഷണങ്ങൾ മാത്രമാണ് പഠനത്തിനായെടുത്തത്. എങ്കിലും മിക്ക റെസ്റ്ററന്റ് ശൃംഖലകളുടെയും ഭക്ഷ്യനിർമാണ രീതി ഒരേരീതിയിൽ ആയതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു. പഠനത്തെ ​ഗൗരവമായി കാണുന്നുവെന്നും പരിശോധിക്കുമെന്നും ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ വ്യക്തനാക്കി.

Related posts

ഗവർണറുടെ മേയ് ദിന സന്ദേശം

Aswathi Kottiyoor

രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

Aswathi Kottiyoor

എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്: കർശന പരിശോധന തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox