23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി
kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി

ക​ണ്ണൂ​ർ: ഓ​രോ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ന​മ്പ​റു​ക​ൾ ന​ൽ​കു​ന്ന സം​വി​ധാ​നം കെ​എ​സ്ആ​ർ​ടി​സി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രി​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി ജി​ല്ലാ​ഭ​ര​ണ​കൂ​ടം, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​മ്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​വ​കു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ 2016-ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ബ​സ് ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ന​മ്പ​റിം​ഗി​ന് പു​റ​മെ ഓ​രോ മേ​ഖ​ല​യി​ലേ​ക്കു​ള്ള ബ​സു​ക​ൾ​ക്ക് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. നീ​ല, മ​ഞ്ഞ, പ​ച്ച, ചു​വ​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ലാ​ണ് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​ക. ഇ​തു​വ​ഴി പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളെ​ല്ലാം എ​ളു​പ്പ​ത്തി​ൽ ഓ​ർ​ത്തെ​ടു​ക്കാ​നാ​കും.
നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സി​റ്റി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.
പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്വീ​കാ​ര്യ​ത പ​രി​ശോ​ധി​ച്ച് ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സം​സ്ഥാ​ന​ത്ത് മു​ഴു​വ​നാ​യും ന​ട​പ്പി​ലാ​ക്കാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ തീ​രു​മാ​നം.
ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​നോ​ദ സ​ഞ്ചാ​രി​ക​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് റൂ​ട്ട് ന​മ്പ​റിം​ഗ് സി​സ്റ്റം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

‘ബേ​ബി റൂ​ട്ട്‌​സ്’​ശി​ശു​പ​രി​പാ​ല​കേ​ന്ദ്രം ജൂ​ണ്‍ ഒ​ന്നി​ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും

Aswathi Kottiyoor

പാചകവാതക വിലവർധനയിൽ വലഞ്ഞ് ഹോട്ടൽ മേഖല

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ നി​ന്ന് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​ക​ണം

Aswathi Kottiyoor
WordPress Image Lightbox