23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരത്തിന് പയ്യാമ്പലത്ത് നേതൃത്വം നൽകി മാഹി സ്വദേശി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ
kannur

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരത്തിന് പയ്യാമ്പലത്ത് നേതൃത്വം നൽകി മാഹി സ്വദേശി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോവിഡ് ബാധിതനായ ഒരാൾ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹം വീട്ടിൽ നിന്നോ ആശുപത്രിയിൽ നിന്നോ കോർപ്പറേഷൻ സജ്ജമാക്കിയ ആംബുലൻസിൽ പയ്യാമ്പലത്ത് എത്തിച്ച് തീർത്തും സൗജന്യമായി സംസ്കരിക്കുക എന്നതാണ് കണ്ണൂർ കോർപ്പറേഷൻ ചെയ്യുന്നത്.

ആംബുലൻസിന്റെ വാടകയെകുറിച്ചോ, പി.പി.ഇ കിറ്റിന്റെയോ, ബോഡി ബാഗിന്റെയോ വിലയെക്കുറിച്ചോ മരണമടഞ്ഞവരുടെ ബന്ധുക്കൾ വേവലാതിപ്പെടേണ്ടതില്ല.

കോവിഡ് മഹാവ്യാധിയുടെ മുന്നിൽ ഭീതിയോടെ നിൽക്കുമ്പോൾ പലർക്കും ഉറ്റവരെ നഷ്ടപ്പെടുമ്പോൾ അവരുടെ അന്ത്യകർമ്മങ്ങൾ പോലും ഒരു ബാധ്യതയായി മാറുന്നതിൽ നിന്ന് ആശ്വാസമേകുക എന്നതാണ് കോർപ്പറേഷന്റെ ലക്ഷ്യം.

മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാവുകയാണ് കണ്ണൂർ മേയറും
കോർപ്പറേഷനും.

മാഹി ചൂട്ടിക്കോട്ട വിലങ്ങിൽ ഹൗസിലെ അനിൽ വിലങ്ങിലിന്
കഴിഞ്ഞ വർഷമാണ് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ തസ്തികയിൽ കേരള പി എസ് സി വഴി നിയമനം ലഭിച്ചത്.

വിമുക്ത ഭടൻ കൂടിയായ ഇദ്ദേഹം 17 വർഷങ്ങൾ 19 മദ്രാസ് (കർണ്ണാട്ടിക്) റെജിമെൻ്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

Related posts

കണ്ണൂരിൽ പൊലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.*

Aswathi Kottiyoor

കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്

Aswathi Kottiyoor

അതിവേഗം വളരുന്ന നഗരങ്ങളിൽ കണ്ണൂരും : സേവനനിലവാരമുയർത്താൻ 189 കോടി

Aswathi Kottiyoor
WordPress Image Lightbox