23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • *സർക്കാർ സ്‌കൂൾ അധ്യാപകരും അനധ്യാപകരും കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ച് മാതൃക കാട്ടണം: മന്ത്രി വി ശിവൻകുട്ടി.*
Kerala

*സർക്കാർ സ്‌കൂൾ അധ്യാപകരും അനധ്യാപകരും കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ച് മാതൃക കാട്ടണം: മന്ത്രി വി ശിവൻകുട്ടി.*

സർക്കാർ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് മന്ത്രി വി ശിവൻകുട്ടി. വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിനായി ആര്യ സെൻട്രൽ സ്‌കൂൾ 1988-2002 അലുമ്‌നി ബാച്ച് സമാഹരിച്ച സ്‌മാർട്ട്ഫോണുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

ദേശീയതലത്തിൽ തന്നെ ഉന്നത വിജയം കരസ്ഥമാക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ആകർഷണീയമാകുന്ന തരത്തിൽ ക്രമീകരിക്കണം. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാമൂഹിക – സാംസ്‌കാരിക സംഘടനകളും എൻ.ജി.ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു

Related posts

വ്യാ​ജ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​ത്; സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ തു​ട​രും: പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor

മാസത്തില്‍ രണ്ട് തവണ ഊരുകളില്‍ റേഷന്‍ നേരിട്ട് എത്തിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

Aswathi Kottiyoor

ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox